www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കടബാധ്യത; ഗൃഹനാഥൻ ചിതയിൽ തീ കൊളുത്തി ജീവനൊടുക്കി

Share it:



കൊല്ലം: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഗൃഹനാഥൻ സഹോദരിയുടെ വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ തീ കൊളുത്തി ജീവനൊടുക്കി. പുത്തൂർ മാറനാട് സ്വദേശി വിജയകുമാറാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനെടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. 

പുലർച്ചെ ഒന്നോടെയാണ് സഹോദരി വിജയമ്മയുടെ വീടിനു മുന്നിലെ ഒഴിഞ്ഞ പറമ്പിൽ തീ പടരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായി.  

സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിൽ തീ പടർന്നു എന്നാണ് ആദ്യം ധരിച്ചത്. ഇന്ന് രാവിലെ നടത്തിയ വിശദ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത വിജയകുമാർ വിജയമ്മയുടെ വീട് സമീപമായിരുന്നു താമസിച്ചിരുന്നത്.

കെട്ടിട നിർമാണ തൊഴിലാളിയായിരുന്നുവിജയകുമാർ . പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളുകളായി ജോലിക്ക് പോയിരുന്നില്ല. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടായിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ധനവകുപ്പിനെതിരെ സിഎജിയുടെ ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം: സർവത്തിനും നികുതി കൂട്ടിയ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ധനവകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്. റവന്യൂ കുടിശിക പിരിക്കുന്നതിൽ ധനവകുപ്പ് ഗുരുതര വീഴ്ച്ച വരുത്തിയെന്നാണ് സിഎജി കണ്ടെത്തൽ.

‌കഴിഞ്ഞ അഞ്ച് വർഷമായി 7100 കോടി കുടിശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി  റിപ്പോർട്ടില്‍ പറയുന്നു. 12 വകുപ്പുകളിൽ ആണ് കുടിശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാൽ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.

നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തതിനെ തുടർന്ന് നികുതി പലിശ ഇനത്തിൽ 7.54 കോടി കുറഞ്ഞു. 

വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി കുറഞ്ഞു. വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു. നിയമങ്ങൾ ദുരുപയോഗം ചെയ്ത് ലൈസൻസ് നൽകി. മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലാറ്റുകളുടെ മൂല്യനിർണയം നടത്തി. സ്റ്റാമ്പ് തീരുവയിലും രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.


Share it:

Kerala

Post A Comment: