www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1904) Idukki (1832) Mostreaded (1617) Crime (1446) National (1227) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഭർത്താവുമായി പിരിഞ്ഞു; കാരണം വെളിപ്പെടുത്തി നടി ഗൗതമി നായർ

Share it:

actress-gauthami-nair-and-director-srinath-rajendran-divorced-


കൊച്ചി: സെക്കന്‍റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ഗൗതമി നായർ. ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ തമിഴത്തി നഴ്‌സായി താരം കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.  

ഇപ്പോൾ താരത്തിന്‍റെ വിവാഹ മോചന വാർത്തയാണ് സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. യുടൂബ് ചാനലിലൂടെ ഗൗതമി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ ശ്രീനാഥിനെയാണ് ഗൗതമി വിവാഹം കഴിച്ചത്. പ്രമുഖ അവതാരക ധന്യ വർമയുടെ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തന്‍റെ ജീവിതത്തെ കുറിച്ച് ​ഗൗതമി മനസ് തുറന്നത്. തങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ഒത്തുപോകാതെയായതോടെയാണ് പിരിഞ്ഞതെന്നാണ് ​ഗൗതമി പറയുന്നത്. 


2017ലാണ് ശ്രീനാഥും ​ഗൗതമിയും വിവാഹിതരാവുന്നത്. സെക്കൻഡ് ഷോ, കുറുപ്പ് എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീനാഥ്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്. 2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. 

പിന്നീട് ഡേറ്റിങിലായിരുന്നു. എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തില്‍ നിന്നും പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്നമൊന്നും ഇല്ല. എന്നാല്‍ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോള്‍ രണ്ട് രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ അത് ബാധിച്ചു. 

എങ്ങനെയെങ്കിലും ഇതില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിയുമോ എന്ന് ഞങ്ങള്‍ കുറേ നോക്കി. എന്നാല്‍ അതിന് ഞങ്ങളിലൊരാൾ കോംപ്രമൈസ് ചെയ്യണമായിരുന്നു. ചിലപ്പോള്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോകാം. എന്നാല്‍ കുറേ കഴിയുമ്പോള്‍ എന്തെങ്കിലും വിഷയം വരുമ്പോള്‍ നീ കാരണം ഇത് സംഭവിച്ചെന്ന് പറഞ്ഞ് തമ്മില്‍ വിരല്‍ ചൂണ്ടേണ്ടി വരും. 

അത് കൊണ്ട് തന്നെ സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ഹാപ്പിയായി ജീവിക്കാന്‍ തീരുമാനിച്ചതോടെയുമാണ് ഞങ്ങള്‍ പിരിഞ്ഞത്. കമ്യൂണിക്കേഷന്‍ ഒരു പ്രധാന കാര്യമാണെന്ന് ഇതില്‍ നിന്നും പഠിച്ചു..- ​ഗൗതമി പറഞ്ഞു. 

പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനമെന്നും സിനിമയിൽ കാണുന്നതുപോലെ യാതൊരു ബഹളങ്ങളുമില്ലായിരുന്നില്ലെന്നും താരം പറയുന്നു. മാത്രമല്ല ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ആ അവസ്ഥ അഭിമുഖീകരിക്കാൻ തനിക്ക് തെറാപ്പി ആവശ്യമായി വന്നിരുന്നു. രണ്ടു മാസക്കാലം തെറാപ്പി എടുത്തു എന്നാണ് ​ഗൗതമി പറയുന്നത്.‌

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോയിലൂടെയാണ് ​ഗൗതമി അരങ്ങേറ്റം കുറിക്കുന്നത്. അന്നു മുതലുള്ള സൗഹൃദമാണ് വിവാഹത്തിൽ അവസാനിച്ചത്. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും പഠനത്തിനായി ഇടവേളയെടുക്കുകയായിരുന്നു.  എംഎസ്എസി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കിയ നടി ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോ സയൻസിൽ റിസേർച്ച് ചെയ്യുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Entertainment

Post A Comment: