www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൃത്രിമ ആർത്തവം; യുവതി കടത്താൻ ശ്രമിച്ചത് 30 ലക്ഷത്തിന്‍റെ സ്വർണം

Share it:



കൊച്ചി: സാനിറ്ററി പാടിൽ നിറം ചേർത്ത് ആർത്തവമാണെന്ന് തെറ്റിധരിപ്പിച്ച് സ്വർണം കടത്തിയ യുവതി പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിലാണ് എയർ ഇന്ത്യ വിമാനത്തിലെത്തിയ യുവതി പിടിയിലാകുന്നത്.

വ്യാഴാഴ്ച റിയാദില്‍നിന്നുള്ള വിമാനത്തിലെത്തിയ യുവതിയാണ് വിദഗ്ദമായി സ്വർണം കടത്താൻ ശ്രമം നടത്തിയത്. ഇവരില്‍നിന്ന് 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമം. ദേഹപരിശോധനയ്ക്കിടെ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ ഇതിന് വില വരും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

Crime

Post A Comment: