www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുൻ ബാങ്ക് ജീവനക്കാരൻ ഏലത്തോട്ടത്തിലെ കുളത്തിൽ വീണ് മരിച്ചു

Share it:



ഇടുക്കി: ചെടികൾക്ക് വെള്ളം നനക്കാനായി ഏലത്തോട്ടത്തിൽ പോയ മുൻ ബാങ്ക് ജീവനക്കാരൻ കുളത്തിൽ വീണ് മരിച്ചു. വള്ളക്കടവ് കുമ്പുങ്കല്‍ കെ.സി മാത്യു (ടോമി-63)യാണ് മരിച്ചത്.  

കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. പാറക്കടവില്‍ പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിലാണ് അപകടം നടന്നത്. ശനിയാഴ്ച്ച രാവിലെയാണ് ടോമി തോട്ടത്തിലേക്ക് പോയത്. 

വൈകിട്ടായിട്ടും കാണാതെ വന്നതോടെ മകൻ അന്വേഷിച്ചിറങ്ങി. തിരച്ചിലിൽ 6.30ഓടെ തോട്ടത്തിലെ കുളത്തിൽ വീണ നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിച്ചു. കട്ടപ്പന ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

മൃതദേഹം ഇരുപതേക്കര്‍ ആശുപത്രിയിലേക്ക് മാറ്റി. കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്. ഭാര്യ: സെലിന്‍. മക്കള്‍: മനു, ജിനു, ബിനു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Idukki

Post A Comment: