www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യലഹരിയിൽ; കെഎസ്ആർടിസി, സ്‌കൂൾ ബസ് ഡ്രൈവർമാർ അറസ്റ്റിൽ

Share it:



കൊച്ചി: മദ്യലഹരിയിൽ വാഹനം ഓടിച്ച കെഎസ്ആർടിസി, സ്‌കൂൾ ബസ് ഡ്രൈവർമാർ അറസ്റ്റിൽ. കൊച്ചി നഗരത്തിൽ നിന്നാണ് ആറ് പേർ പിടിയിലായത്. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്.

20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു. ബസുകളുടെ അമിത വേഗം നിയന്ത്രിക്കാൻ പരിശോധന കർശനമാക്കിയിരുന്നു. അമിതവേഗത അറിയിക്കാന്‍ ബസുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ പതിക്കും. ഇന്ന് മുതലാണ് സ്റ്റിക്കര്‍ പതിക്കുന്നത്.  

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കിയത്. ഇതിന് പുറമെ ബസുകളുടെ മരണപ്പാച്ചിലില്‍ സര്‍ക്കാരും ഇടപെട്ടിരുന്നു. 

ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും നിശത വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗതാഗത മന്ത്രിയുടെ നതൃത്വത്തില്‍ സര്‍ക്കാര്‍ യോഗം വിളിച്ചിരുന്നു. 

കൊച്ചിയില്‍ മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടമുണ്ടായത്. സിഗ്‌നലില്‍ നിന്ന് അമിത വേഗതയില്‍ മുന്നോട്ടെടുത്ത ബസ് ഇടത് വശം ചേര്‍ന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രൊളുമായി എത്തിയ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിൽ കോഴിക്കോട് താമരശേരിയിലാണ് സംഭവം നടന്നത്. 

യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത്  കയറി വരുന്നത് കണ്ട അമ്മ വാതില്‍ അടച്ചതിനാല്‍ വീടിനകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ഇയാളുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാന്‍ ഒരുങ്ങിയത്. മുമ്പും യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. 

ഇത് പരാജയപ്പെട്ടതിനാല്‍ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തിനെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ താമരശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


Share it:

Kerala

Post A Comment: