www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 15 കാരിയുമായി കറക്കം; 20 കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ

Share it:



മലപ്പുറം: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 15 കാരിയുമായി ബീച്ചിൽ കറങ്ങിയ 20 കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് രാജേഷാണ് (20) പിടിയിലായത്. 

2022 മെയ് മാസത്തിലാണ് സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ യുവാവ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഫോൺ വിളിച്ചും ചാറ്റിങിലൂടെയും കുട്ടിയുമായി പ്രണയം നടിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഒമ്പതിന് രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇയാൾ കാറിൽ കയറ്റി കോഴിക്കോട് ബിച്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. വൈകിട്ട് തിരിച്ചു വീടിനടുത്ത് കൊണ്ടു വിട്ടു. 

രക്ഷിതാക്കൾ വിവരമറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി. ഫെബ്രുവരി 11ന് പ്രതി അകമ്പാടത്തുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോത്തുകൽ എസ്ഐ  വി.സി ജോൺസൺ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

പതിനായിരത്തി ഒൻപത് പുരുഷൻമാരുമായി ലൈംഗിക ബന്ധം

സിഡ്‌നി: പതിനായിരത്തി ഒൻപത് പുരുഷൻമാരുമായി കിടക്ക പങ്കിട്ട വനിതാ പൈലറ്റിന്‍റെ അനുഭവ കഥ പ്രണയ ദിനത്തിൽ വൈറലാകുന്നു. ഗെയ്നത്ത് മോണ്ടിനേഗ്രോ എന്ന ഓസ്ട്രേലിയൻ സുന്ദരിക്കാണ് ഈ റെക്കോർഡ്. 

മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഗെയ്നത്ത് പ്രണയ ദിനത്തിൽ തന്‍റെ അനുഭവ കഥ എഴുതിയ പുസ്‌തകത്തിലെ വാചകങ്ങളിലൂടെയാണ് വാർത്തകളിൽ നിറയുന്നത്. 10000 മെന്‍ ആൻഡ് കൗണ്ടിംങ് എന്ന പുസ‌്തകത്തിലാണ് ഗെയ്‌നത്ത് തന്‍റെ അനുഭവങ്ങൾ പങ്കിടുന്നത്. 

15 വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ എസ്‌കോര്‍ട്ട് സര്‍വീസിലായിരുന്നു ഗെയ്നത്ത് പ്രവര്‍ത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്‍റെ ഭാഗമായ ഗെയ്നത്തിനെ തേടി ആദ്യ കാലങ്ങളില്‍ പുരുഷാരം തന്നെയെത്തി. മണിക്കൂറിന് 1000 ഡോളര്‍ വരെ ഈടാക്കാന്‍ ഗെയ്‌നത്ത് നിര്‍ബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താന്‍ ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ വച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. 

എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേര്‍ഷ്യല്‍ ലൈസന്‍സ് സ്വന്തമാക്കിയെങ്കിലും, ആകസ്മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്നത്ത് മടങ്ങി. 

ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ മയക്കുമരുന്നിന് അടിമയായ ഇവര്‍ വളരെ കഷ്ടപ്പെട്ടാണ് അതില്‍ നിന്നും മുക്തയായത്. 

പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തിയതോടെ ലൈംഗിക തൊഴില്‍ ഗെയ്നത്ത് ഉപേക്ഷിച്ചു. ജീവത്തിലുണ്ടാകുന്ന സാമ്പത്തിക പിരിമുറക്കമാണ് ഇഷ്ടമില്ലാത്ത പലതും മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ അത് മറികടക്കാന്‍ മറ്റേതെങ്കിലുമൊരു വഴിയുണ്ടെങ്കില്‍ അത് തെരഞ്ഞെടുക്കണമെന്നാണ് സ്ത്രീകളോട് ഗെയ്‌നത്തിന് നല്‍കാനുള്ള ഉപദേശം.

ലോകത്ത് മിക്ക പുരുഷന്മാരും സെക്സിലൂടെ തന്‍റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഗെയ്‌നത്ത് പറയുന്നു. ഇണ തന്‍റെ വേഴ്ചയില്‍ സംതൃപ്തയാണെന്ന് അറിഞ്ഞാല്‍ അതില്‍പരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവര്‍ പറയുന്നു.


Share it:

Crime

Post A Comment: