www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിലക്കയറ്റത്തിനിടെ അൽപം ആശ്വാസം; പാചക വാതക വില കുറഞ്ഞേക്കുമെന്ന് കേന്ദ്രം

Share it:



ന്യൂഡല്‍ഹി: പാചക വാതക വിലയിൽ കുറവുണ്ടായേക്കുമെന്ന സൂചന നൽകി കേന്ദ്ര മന്ത്രി. കേന്ദ്ര പെട്രൊളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് പാർലമെന്‍റിൽ ഇക്കാര്യം അറിയിച്ചത്.  രാജ്യാന്തര വിപണയില്‍ വില കുറയുന്നതിനുസരിച്ച് പാചക വാതക വില കുറക്കുമെന്നാണ് അദ്ദേഹം സഭയെ അറിയിച്ചത്.  

നിലവില്‍ ഒരു മെട്രിക് ടണ്ണിന് 750 ഡോളറാണ് വില. ഇതില്‍ നിന്ന് വില താഴുകയാണെങ്കില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്നാണ് ഹര്‍ദീപ് സിങ് പുരി നല്‍കിയ വിശദീകരണം. 

വിവിധ ഘടകങ്ങളാണ് രാജ്യാന്തര വിപണിയില്‍ വിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷങ്ങള്‍ക്കുള്ളില്‍ പാചകവാതകം യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ലോക്സഭയില്‍ മന്ത്രി പറഞ്ഞു.

ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കുന്നു. പ്രത്യേകിച്ച് പിന്നാക്കം നില്‍ക്കുന്നവരുടെ. നിലവില്‍ സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ വിലയില്‍ 330 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉള്ളത്. എന്നാല്‍ ഇതനുസരിച്ചുള്ള വില വര്‍ധന പാചകവാതക വിലയില്‍ ഇല്ല. 

നിലവില്‍ ഒരു മെട്രിക് ടണിന് 750 ഡോളറാണ് വില. ഇതില്‍ നിന്ന് വില താഴുകയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് പാചകവാതകം വില്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആവശ്യമായ പാചകവാതകത്തിന്‍റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

National

Post A Comment: