www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പറക്കലിനിടെ നിയന്ത്രണം വിട്ടു; വിമാനം ഇടിച്ചിറക്കി

Share it:



തിരുവനന്തപുരം: പരിശീലന പറക്കലിനിടെ നിയന്ത്രണം വിട്ട വിമാനം ഇടിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാഡമിയുടെ ഫ്‌ളൈയിങ് ക്ലബിന്‍റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. റണ്‍വേയ്ക്ക് പുറത്തേയ്ക്കാണ് വിമാനം ഇറക്കിയത്. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

മദ്യപിച്ച് തമ്മിൽ തല്ല്; സിപിഎം നേതാക്കൾക്കെതിരെ നടപടി 

ഇടുക്കി: മദ്യപിച്ച് തമ്മിൽ തല്ലിയ സിപിഎം നേതാക്കൾക്കെതിരെ കൂട്ട നടപടി. ഏലപ്പാറ, ഉപ്പുതറ മേഖലയിലെ നേതാക്കൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം കെ. സുരേന്ദ്രൻ, ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്‍റണി, ചീന്തലാർ ലോക്കൽ സെക്രട്ടറി ആർ. ബോസ്, മുൻ സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗവുമായ കെ. സുരേഷ് ബാബു എന്നിവർക്കെതിരെയാണ് നടപടി. 

കെ. സുരേന്ദ്രൻ, മനു ആന്‍റണി എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.  ആർ. ബോസിനേയും, കെ. സുരേഷ് ബാബുവിനെയും  പരസ്യ ശാസനയ്ക്കും വിധേയമാക്കി. കഴിഞ്ഞ 22 ന് നേതാക്കൾ തമ്മിലുണ്ടായ അടി പിടിയെ തുടർന്നാണ് നടപടി.  

ഒരുമിച്ചിച്ചിരുന്ന് മദ്യപിച്ച  ഇവർ തമ്മിൽ തർക്കമുണ്ടാകുകയും, അടി പിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ  ആർ. ബോസിന്  സാരമായി പരുക്കേറ്റു. ഇതു സംബന്ധിച്ച് ബോസ് ജില്ല - ഏരിയ സെക്രട്ടറിമാർക്ക് പരാതി നൽകിയിരുന്നു. 

തുടർന്ന് പാർട്ടി കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയും, വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടിയ ഏലപ്പാറ ഏരിയ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.  ഉപ്പുതറ ലോക്കൽ സെക്രട്ടറി സ്ഥാനം  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ. കലേഷ് കുമാറിനു നൽകി.


Share it:

Kerala

Post A Comment: