www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു കുടുംബത്തിന് 100 ലിറ്റർ വെള്ളം; മന്ത്രി റോഷിയുടെ പ്രസ്‌താവന വിവാദത്തിൽ: പിന്നാലെ തിരുത്ത്

Share it:



തിരുവനന്തപുരം:  വെള്ളക്കരം വർധനവിനെ ന്യായീകരിച്ചും പൊതുജനത്തെ അപഹസിച്ചും ഇന്നും മന്ത്രി റോഷി അഗസ്റ്റിൻ. നിയമ സഭാ സമ്മേളനത്തിൽ വെള്ളക്കര വിഷയം ചർച്ച ആയതോടെയാണ് മന്ത്രി വീണ്ടും ന്യായീകരണമവുമായി രംഗത്തെത്തിയത്.

വെള്ളക്കരത്തെ കുറിച്ച് പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് ഇന്നും അപഹസിക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ മറുപടി. 

ഇതിനിടെ ഒരു കുടുംബത്തിന് 100 ലിറ്റർ വെള്ളം മതിയെന്ന മന്ത്രിയുടെ പ്രസ്‌താവനയും വിവാദമായി. മന്ത്രിയുടെ വിചിത്ര വാദത്തിന്‍റെ വീഡിയോ സൈബർ ലോകത്തിൽ അടക്കം വലിയ വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്‌തു. അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് 100 ലിറ്റർ വെള്ളം മതിയെന്നായിരുന്നു മന്ത്രിയുടെ വാദം. 

സംഭവം  വിവാദമായതോടെ ഒരു കുടുംബത്തിന് 500 ലിറ്ററെന്ന തരത്തിൽ ഒരാൾക്ക് 100 ലിറ്റർ എന്നാണ് ഉദേശിച്ചതെന്ന തിരുത്തലുമായി മന്ത്രി രംഗത്തെത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് മന്ത്രി തിരുത്തൽ നടത്തിയത്. എന്നാൽ മന്ത്രിയുടെ വിവാദ പ്രസ്‌താവന പ്രതിപക്ഷം അടക്കം ഏറ്റെടുത്തു കഴിഞ്ഞു. 

ഇതിനിടെ സഭ അറിയാതെ സഭാ കാലയളവിൽ വെള്ളക്കരം കൂട്ടിയതിന് മന്ത്രി റോഷി അഗസ്റ്റിന് സ്പീക്കറുടെ റൂളിങ്ങും ലഭിച്ചു. 

മന്ത്രിയുടെ വിശദീകരണ കുറിപ്പ് ഇങ്ങനെ

കേരളത്തില്‍ ഒരു കുടുംബത്തിന്റെ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലിറ്റര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഒരാള്‍ പ്രതിദിനം 55 ലിറ്റര്‍ ജലം ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. കേരളം ഇത് 100 ലിറ്റര്‍ എന്നാണ് നാം കണക്കു കൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തില്‍ 500 ലിറ്റര്‍ എന്നു കണക്കു കൂട്ടുകയാണെങ്കില്‍ മാസം 15000  ലിറ്റര്‍ ജലഉപഭോഗം വരും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15000 ലിറ്റര്‍ വരെ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സഭയില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. ഒരാള്‍ ദിവസം 100 ലിറ്റര്‍ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് ഖേദകരമാണ്. 


വെള്ളത്തിന്റെ ഉപഭോഗം പൊതുവേ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും ജനത്തെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനില്‍ ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് വീടുകളില്‍ വാഹനങ്ങള്‍ കഴുകുന്നതും അലങ്കാരച്ചെടികളും വീട്ടിലെ ചെടികളും വൃക്ഷങ്ങളും നനയ്ക്കുന്നതുമൊക്കെ. കുടിവെള്ളത്തിന്റെ ദുരുപയോഗം ജനങ്ങള്‍ നിയന്ത്രിക്കുന്നത് ഭാവിയിലേക്കുള്ള കരുതല്‍ കൂടിയാണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലെ യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന മുന്നറിയിപ്പ് നാം അവഗണിക്കേണ്ട. ജലം അമൂല്യമാണെന്നും അതു പാഴാക്കരുതെന്നും ഏവരും മനസിലാക്കുന്നത് വരും തലമുറയ്ക്കു കൂടി ഗുണകരമാകും എന്ന് ഉറപ്പാണ്. യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ വിഷയത്തെ സമീപിക്കണമെന്ന് ഏവരോടും അഭ്യര്‍ഥിക്കട്ടെ.  


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


ഭൂകമ്പത്തിൽ മരണം നാലായിരത്തോട് അടുക്കുന്നു


തുർക്കി: സിറിയൻ- തുർക്കി അതിർത്തി മേഖലയിലുണ്ടായ അതിശക്തമായ ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 37,000 പിന്നിട്ടു. എന്നാൽ മരണ സംഖ്യ ഇതിലും കൂടുതലാണെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. 

14,000ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.

ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

ജർമനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്.

Share it:

Kerala

Post A Comment: