www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1917) Idukki (1854) Mostreaded (1617) Crime (1458) National (1232) Entertainment (849) Viral (443) world (442) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

രണ്ട് പെൺകുട്ടികൾക്ക് തന്നോട് പ്രണയം; വൈറലായ സുബിയുടെ തുറന്ന് പറച്ചിൽ

Share it:



കൊച്ചി: ഏതൊരു കാര്യത്തെയും ഹാസ്യത്തോടെ പറയുന്ന രീതിയായിരുന്നു സുബി സുരേഷിന്. അടുത്തിയെ ആശുപത്രിയിലായതിനെ കുറിച്ച് സുബി പറഞ്ഞതും സമാനമായിരുന്നു. എന്‍റെ കൈയിലിരിപ്പ് ശരിയല്ലാത്തതിനാൽ ഒന്ന് വർക് ഷോപ്പിൽ കേറേണ്ടി വന്നെന്നായിരുന്നു സുബിയുടെ വാക്കുകൾ.  

സമാനമായി പ്രണയത്തെ കുറിച്ചും സുബി സംസാരിച്ചിട്ടുണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ ഒരേ സമയം രണ്ട് പെൺകുട്ടികൾ തന്നെ പ്രണയിച്ചതായി സുബി പറഞ്ഞിരുന്നു. ഗേൾസ് സ്‌കൂളിലാണ് താൻ പഠിച്ചിരുന്നതെങ്കിലും അവിടുത്തെ ഹീറോയിനായിരുന്നു താൻ. അവിടുത്തെ രണ്ട് കുട്ടികൾക്ക് തന്നോട് പ്രണയമായിരുന്നു. 

പത്താം ക്ലാസിലായിരുന്നപ്പോൾ ഞാൻ സ്‌കൂൾ ലീഡർ കൂടിയായിരുന്നു. പി.ടി പിരീഡിൽ അവർ കളിക്കാനൊന്നും പോകാതെ ജനലിലൂടെ തന്നെയിങ്ങനെ നോക്കിയിരിക്കും അന്ന് തനിക്കത് ബുദ്ധിമുട്ടായിരുന്നു.

ഒരിക്കൽ പനി വന്ന് പത്ത് പതിനഞ്ച് ദിവസം താൻ സ്‌കൂളിൽ പോയില്ല. അതുകഴിഞ്ഞ് ചെന്നപ്പോൾ അവർ ഓടിവന്ന് തന്നോട് ചോദിച്ചു എന്താ വരാതിരുന്നേ എന്ന്. സുഖമില്ലായിരുന്നെന്ന് താൻ മറുപടി പറഞ്ഞു. പത്ത് ദിവസമൊക്കെ കാണാതിരുന്നപ്പോഴൊക്കെ ഭയങ്കര വിഷമമായെന്നും ഒരു ഫോട്ടോ ഉണ്ടെങ്കിൽ തരാമോ കൈയിൽ വയ്ക്കാനായിട്ടെന്നും അവർ ചോദിച്ചു. 

അങ്ങനെയാണ് അവർക്ക് എന്നോട് പ്രേമമാണെന്ന് മനസിലായതെന്നും സുബി പറഞ്ഞു. തന്‍റെ വിവാഹം എപ്പോഴാണെന്ന് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. തനിക്ക് ഇതുവരെ അതിന് മൂഡ് വന്നിട്ടില്ലെന്നും ഒരിക്കൽ സുബി പറഞ്ഞു. രണ്ടു മൂന്ന് പ്രണയം ഒക്കെ ഉണ്ടായിരുന്നു. നല്ല രീതിയിൽ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ പരസ്പരം തീരുമാനിച്ച് വേണ്ടെന്ന് വെക്കുകയായിരുന്നു. 

എനിക്ക് എന്‍റെ ഫാമിലി ആണ് വലുത്. തന്‍റെ ജീവിതത്തിലേക്ക് വരുന്ന ആൾ തന്നെക്കാൾ ഏറെ തന്‍റെ കുടുംബത്തെ സ്‌നേഹിക്കുന്നയാൾ ആവണം എന്നാണ് തനിക്ക്. അതിനാണ് താൻ ഏറ്റവും മുൻഗണന കൊടുക്കുന്നത് . യു എസിൽ നിന്നൊക്കെ ആലോചനയൊക്കെ വന്നിരുന്നു. എന്നാൽ പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സുബി പറഞ്ഞു. 

അപ്രതീക്ഷിതമായിരുന്നു സുബി സുരേഷിന്‍റെ വിയോഗ വാർത്ത. അടുത്ത സുഹൃത്തുക്കൾ വരെ ഞെട്ടലോടെയാണ് സുബിയുടെ മരണ വാർത്ത കേട്ടത്. ഗുരുതര കരൾ രോഗം ബാധിച്ച് സുബി ചികിത്സയിലായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു.

എല്ലാവരുടെയും മുന്നിൽ ചിരിക്കുന്ന മുഖത്തോടെ മാത്രം എത്തിയിരുന്ന സുബിയുടെ രോഗ വിവരം മരണത്തോടെയാണ് പുറം ലോകം അറിയുന്നതും. 41 വയസായിരുന്നു അന്തരിക്കുമ്പോള്‍ സുബിയുടെ പ്രായം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Viral

Post A Comment: