www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1941) Idukki (1870) Mostreaded (1617) Crime (1467) National (1235) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

പോക്‌സോ കേസ് പ്രതിയെ തിരഞ്ഞിറങ്ങി; നാല് പൊലീസുകാർ വനത്തിൽ കുടുങ്ങി

Share it:



ഇടുക്കി: പോക്സോ കേസ് പ്രതിയെ തിരഞ്ഞ് വനത്തിനുള്ളിൽ കയറിയ പൊലീസ് സംഘം വഴി തെറ്റി വനത്തിൽ കുടുങ്ങി. വണ്ടിപ്പെരിയാർ സത്രം വനത്തിനുള്ളിലാണ് നാല് ഉദ്യോഗസ്ഥർ കുടുങ്ങിയത്. ഇവരെ കണ്ടെത്താൻ രാത്രി വൈകിയും ശ്രമം തുടരുകയാണ്.  

റാന്നിയില്‍ നിന്നും എത്തിയ പൊലീസ് സംഘമാണ് വനത്തില്‍ കുടുങ്ങിയത്. പോക്‌സോ കേസിലെ പ്രതിയായ മലമ്പണ്ടാരം വിഭാഗത്തില്‍പെട്ട ജോയി എന്ന ആളെ അന്വേഷിച്ച് റാന്നി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എട്ട് അംഗ പൊലീസ് സംഘമാണ് എരുമേലി റേഞ്ചില്‍ ഉള്‍പ്പെട്ട വനത്തിലൂടെ വണ്ടിപ്പെരിയാര്‍ സത്രം വനമേഖലയിലേക്ക് പുറപ്പെട്ടത്. ഇതില്‍ റാന്നി ഡിവൈ.എസ്.പി സന്തോഷ് കുമാറും പമ്പ സി.ഐ മഹേഷും രണ്ട് പോലീസുകാരും മുന്‍പേ വനത്തിനു പുറത്തെത്തി. 

ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരു പോലീസുകാരന് നെഞ്ചുവേദന അനുഭവപെടുകയും കാടിനുള്ളില്‍ ഇരിക്കുകയും ചെയ്തു.  ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരാണ് വനത്തിനുള്ളില്‍ കുടുങ്ങിയത്. ഇവര്‍ക്കായി വണ്ടിപ്പെരിയാര്‍ പൊലീസ്, പീരുമേട് ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഡിവൈഎഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്തി 

പാലക്കാട്: കുടുംബ വഴക്കിൽ ഇടപെട്ട ഡിവൈഎഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്തി. ഒറ്റപ്പാലത്ത് പനയൂർ ഹെൽത്ത് സെന്‍റർ യൂണിറ്റ് പ്രസിഡന്‍റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. 

ഇന്നലെ രാത്രി 11നായിരുന്നു സംഭവം. പനയൂർ  സ്വദേശിയാണ് ശ്രീജിത്ത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്‍റെ അയൽവാസിയാണ് ജയദേവൻ.

ജയദേവൻ സ്ഥിരം മദ്യപാനിയാണ്. ഇയാൾ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തർക്കത്തിലായി. 

അമ്മയെ അടക്കം ജയദേവൻ മർദ്ദിച്ചു. ഇതോടെ ശ്രീജിത്തടക്കം മൂന്ന് പേർ ഇടപെട്ടു. ഇതിനിടെ ഇയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്നത്തിൽ ഇടപെട്ടത്.


Share it:

Kerala

Post A Comment: