www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടുത്ത സീറ്റിലിരുന്നയാൾ സ്വകാര്യ ഭാഗം കാണിച്ചു; ഹിലയുടെ വെളിപ്പെടുത്തൽ

Share it:



കൊച്ചി: മോട്ടിവേഷൻ, സെക്‌സ് എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് തുടങ്ങിയ വിഷ‍യങ്ങളിലെ ക്ലാസുകളിലൂടെ ശ്രദ്ധ നേടിയ ആളാണ് ഹില. അസ്ല മാർലി എന്ന യുടൂബ് ചാനലിലൂടെയാണ് ഹില ശ്രദ്ധ നേടിയത്.

പലരും പുറത്ത് പറയാൻ മടിക്കുന്ന കാര്യങ്ങളാണ് ഹില അവതരിപ്പിക്കുന്നതും. അതേസമയം ഇത്തരം ഒരു ആശയം എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ഹില.  

വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചിൽ. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്തുണ്ടായ അനുഭവമാണ് ഹില ആദ്യം പങ്കുവെച്ചത്. 

സ്‌കൂളിന്‍റെ വാഷ്റൂം ഭാഗത്ത് നിന്നു നോക്കുബോള്‍ റോഡ് സൈഡ് കാണാന്‍ പറ്റുമായിരുന്നു. ചെറിയൊരു പോക്കറ്റ് റോഡാണ്. സ്‌കൂളിന്‍റെ അവിടെ നിന്ന് നോക്കുമ്പോള്‍ ഒരാള്‍ ബൈക്കില്‍ ഇരുന്ന് പ്രൈവറ്റ് പാര്‍ട്ട് കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഇക്കാര്യം ആരോടും പറയാന്‍ പറ്റിയില്ലെന്ന് ഹില പറഞ്ഞു. 

കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയപ്പോഴും സമാനമായ സംഭവമുണ്ടായി. തൊട്ടപ്പുറത് ഇരുന്നയാള്‍ ഇതേപോലെ തന്നെയായിരുന്നു ചെയ്തത്. ആ സമയത്ത് തനിക്കോ ഫാമിലിക്കോ ഒന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. പിന്നീട് എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങനെ എന്ന് ചിന്തിച്ചപ്പോഴാണ് അതൊരു ജിജ്ഞാസയാണെന്ന് മനസിലായതെന്നും അങ്ങനെയാണ് താന്‍ സെക്സ് എജ്യൂക്കേഷനെ കുറിച്ചുള്ള വീഡിയോ ചെയ്തു തുടങ്ങിയതെന്നും ഹില പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രൊളുമായി എത്തിയ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിൽ കോഴിക്കോട് താമരശേരിയിലാണ് സംഭവം നടന്നത്. 

യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത്  കയറി വരുന്നത് കണ്ട അമ്മ വാതില്‍ അടച്ചതിനാല്‍ വീടിനകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ഇയാളുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാന്‍ ഒരുങ്ങിയത്. മുമ്പും യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. 

ഇത് പരാജയപ്പെട്ടതിനാല്‍ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തിനെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ താമരശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light