www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

കോട്ടയം മെഡിക്കൽ കോളെജിൽ തീ പിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നു

Share it:



കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് കെട്ടിടത്തിൽ വൻ തീ പിടുത്തം. ഉച്ചയ്ക്ക് 12 ഓടെയാണ് ക്യാന്‍സര്‍ വാര്‍ഡിന് പിന്നിലെ നിര്‍മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിന്‍റെ മധ്യഭാഗത്ത് തീ പിടുത്തമുണ്ടായത്. 

മൂന്നാം വാര്‍ഡിനോടു ചേര്‍ന്നാണുള്ള കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. തീയാളുന്നത് കണ്ടതോടെ ഈ വാര്‍ഡില്‍ നിന്ന് ആളുകളെ മാറ്റുകയായിരുന്നു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തം ഉണ്ടായി രണ്ടു മണിക്കൂറിനു ശേഷമാണ് തീയണയ്ക്കാനും സ്ഥിതി നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞത്. സമീപ വാര്‍ഡുകളിലെ അറുപതോളം രോഗികളെയും നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ 25 തൊഴിലാളികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 

നിലവില്‍ മറ്റു പ്രശ്നങ്ങളില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ ആളപായം ഉണ്ടാവുകയോ ചെയ്തിട്ടില്ല. കെട്ടിടത്തില്‍ വയറിങ്ങിന് ആവശ്യമായ സാധനങ്ങള്‍ സംഭരിച്ചു വെച്ചിരുന്നിടത്താണ് തീ പടര്‍ന്നത്. എന്താണ് അപകടത്തിന് കാരണമെന്ന് അന്വേഷിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. കോട്ടയത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തിലാണ് തീയണച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രൊളുമായി എത്തിയ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിൽ കോഴിക്കോട് താമരശേരിയിലാണ് സംഭവം നടന്നത്. 

യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത്  കയറി വരുന്നത് കണ്ട അമ്മ വാതില്‍ അടച്ചതിനാല്‍ വീടിനകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ഇയാളുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാന്‍ ഒരുങ്ങിയത്. മുമ്പും യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. 

ഇത് പരാജയപ്പെട്ടതിനാല്‍ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തിനെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ താമരശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


Share it:

Kerala

Post A Comment: