www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തുർക്കിയിലെ ഭൂചലനം; മരണം 650 പിന്നിട്ടു

Share it:



അങ്കാറ: തെക്കൻ തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 650 പിന്നിട്ടു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 

റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.  

ഇന്ന് പുലർച്ചെ 4.17 ഓടെയാണ് ഭൂകമ്പമുണ്ടായത്. ഗാസിയാന്‍റെപ്പിന് സമീപമുള്ള ചെറുപട്ടണമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. മധ്യ തുർക്കിയിലും ചലനം അനുഭവപ്പെട്ടു. ആദ്യ ചലനമുണ്ടായി 11 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ രണ്ടാം ചലനവും ഇവിടെ അനുഭവപ്പെട്ടു.

തുർക്കിയുടെ വ്യാവസായിക കേന്ദ്രമായ ഗാസിയാന്‍റെപ്പ് സിറിയൻ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ലെബനൻ, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളലൊന്നാണ് തുർക്കി. 1999 ൽ തുർക്കിയിലുണ്ടായ ഭൂചലനത്തിൽ 17,000 പേരാണ് മരിച്ചത്. അന്ന് 7.4 ആയിരുന്നു റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയ തീവ്രത. 2020 ജനുവരിയിലും ഒക്ടോബറിലും തുർക്കിയിൽ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

മൂന്ന് സഹോദരിമാരെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ് 

നെയ്റോബി: സഹോദരിമാരായ മൂന്ന് യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ്. കെനിയയിൽ നിന്നാണ് വ്യത്യസ്തമായ വാർത്ത പുറത്ത് വരുന്നത്. യുവതികളുടെ അഭ്യർഥന പ്രകാരമാണ് യുവാവ് മൂവരെയും വിവാഹം കഴിച്ചത്.

കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ പ്രണയകഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ക്വയര്‍ പരിപാടിക്കിടയില്‍ തന്നെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും മൂന്നുപേരും പ്രണയത്തിലാകുന്നതും. 

മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാര്‍ക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭര്‍ത്താവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഏതായാലും മൂന്നു ഭാര്യമാര്‍ക്ക് ഒപ്പമുള്ള ജീവിതത്തില്‍ താന്‍ സംതൃപ്തന്‍ ആണെന്നാണ് സ്റ്റീവോ പറയുന്നത്.

തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധന്‍ ഈവ്വിനും വേണ്ടിയാണ് ഇയാള്‍ മാറ്റിവെച്ചിരിക്കുന്നതെന്ന് സ്റ്റീവോ പറയുന്നു. ഈ ടൈംടേബിള്‍ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാര്‍ക്കും നിര്‍ബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

Share it:

world

Post A Comment: