www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സാമ്പത്തിക ഇടപാട്; നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

Share it:



കൊച്ചി: സിനിമയിലെ ലാഭം പങ്കുവക്കുന്നതടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്. കുണ്ടന്നൂരിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയാണ് മൊഴിയെടുപ്പ് നടന്നത്.

നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കാനാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥര്‍ ഇന്ന് ഫ്‌ളാറ്റിലെത്തിയത്. സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.  

മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടുവെന്നാണ് വിവരം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ട് ഇടപാടുകളടക്കം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന് മുന്‍പ് 2011-ല്‍ മോഹന്‍ലാലിന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

വാഗമണ്ണിലെ ഹോട്ടലിൽ മുട്ടക്കറിക്കുള്ളിൽ പുഴു 

ഇടുക്കി: വാഗമണ്ണിൽ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടെത്തി. സംഭവത്തിൽ ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. കോഴിക്കോട് നിന്നും വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ വാങ്ങിയ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്.

കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാരും ഓടിക്കൂടി. ഇതിനിടെ കുട്ടികളെ ഹോട്ടൽ ഉടമയും തൊഴിലാളികളും ചേർന്ന് മർദിക്കാൻ ശ്രമിച്ചതായും ആരോപണം ഉ‍യർന്നിട്ടുണ്ട്. 

വാഗമണ്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വാഗാലാന്‍ഡ് എന്ന ഹോട്ടലിനെതിരേയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. 

ഹോട്ടലിനകത്ത് വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിക്കുകയും അധ്യാപകര്‍ പൊലിസില്‍ പരാതിപെട്ടതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പഞ്ചായത്ത്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഹോട്ടലിനെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു.

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നാലോളം കുട്ടികള്‍ക്ക് ഛര്‍ദിയുമുണ്ടായി. വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. അധികൃതര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്ത് സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിച്ചതിന് വാഗാലാന്‍ഡ് ഹോട്ടല്‍ പലതവണ നടപടി നേരിട്ടുണ്ടെന്നാണ് വിവരം. ഒരുമാസം മുന്‍പും അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചിരുന്നു.


Share it:

Entertainment

Post A Comment: