www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മയുടെ മൃതദേഹം രണ്ട് വർഷം ഫ്രീസറിൽ ഒളിപ്പിച്ചു; മകൾ അറസ്റ്റിൽ

Share it:



ചിക്കാഗോ: അമ്മയുടെ മൃതദേഹം പുറം ലോകം അറിയാതെ രണ്ട് വർഷത്തോളം വീടിനു സമീപത്തെ ഫ്രീസറിനുള്ളിൽ സൂക്ഷിച്ച മകൾ അറസ്റ്റിൽ. ചിക്കാഗോ സ്വദേശിനിയായ ഈവാ ബ്രൗച്ചർ (69) ആണ് അറസ്റ്റിലായത്. റെജീന മിചാല്‍സ്‌കി എന്ന 96 കാരിയാണ് മരിച്ചത്.  

അമ്മയുടെ മരണം മറച്ചു വച്ചതിനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം സൂക്ഷിച്ചതിനും പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഈവാ താമസിച്ചിരുന്ന വീടിന് സമീപത്തായുള്ള ഗാരേജില്‍ നിന്ന് ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ റെജീന മിചാല്‍സ്‌കി എന്ന ഇവരുടെ അമ്മയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 

2021 മാര്‍ച്ചില്‍ ആയിരിക്കണം ഇവര്‍ മരിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൃത്യമായി മരിച്ച കാലയളവും മരണകാരണവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ കണ്ടെത്താനാകൂ.

എന്തുകൊണ്ടാണ് ഇവര്‍ ഇത്തരത്തില്‍ അമ്മയുടെ മരണം മറച്ചുവെച്ചത് എന്ന കാര്യം പൊലീസിന് വ്യക്തമല്ല. എന്നാല്‍, മുന്‍പ് പലതവണ വ്യാജരേഖ ചമച്ചത് അടക്കമുള്ള കേസുകളില്‍ പ്രതിയായിട്ടുള്ള ഇവര്‍ അമ്മയുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനായി ആണോ ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. നിരവധി തവണ ശ്രമിച്ചിട്ടും തന്‍റെ മുത്തശിയുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ കെന്‍റക്കില്‍ താമസിക്കുന്ന ഈവാ ബ്രാച്ചറുടെ മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഈവയുടെ വീട്ടില്‍ പരിശോധന നടത്തുകയും ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്‌തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ഭൂകമ്പത്തിൽ മരണം നാലായിരം പിന്നിട്ടു

തുർക്കി: സിറിയൻ- തുർക്കി അതിർത്തി മേഖലയിലുണ്ടായ അതിശക്തമായ ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 37,000 പിന്നിട്ടു. എന്നാൽ മരണ സംഖ്യ ഇതിലും കൂടുതലാണെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. 

14,000ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.

ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

ജർമനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്.


Share it:

world

Post A Comment: