www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അശ്ലീല വീഡിയോ കണ്ടതിന്‍റെ പേരിൽ തർക്കം; ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു

Share it:



സൂറത്ത്: അശ്ലീല വീഡിയോ കണ്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. കാജൽ എന്ന 30 വയസുകാരിയാണ് കൊല്ലപ്പെട്ടത്.  

ഇവരുടെ ഭർത്താവ് കിഷോർ പട്ടേൽ (33) അറസ്റ്റിലായി. പോണ്‍ വിഡിയോ കാണുന്നതിനെച്ചൊല്ലി ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തിങ്കളാഴ്ചയും തര്‍ക്കം തുടര്‍ന്നപ്പോള്‍ കോപാകുലനായ കിഷോര്‍ പട്ടേല്‍ (33) ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വിഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യര്‍ഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു.

40 ശതമാനം പൊള്ളലേറ്റ കാജല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണു മരണത്തിനു കീഴടങ്ങിയത്. മുംബൈ സ്വദേശിയാണ് കിഷോര്‍. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാവുകയുമായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Crime

Post A Comment: