www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ട്രാൻസ് ദമ്പതികളായ സിയക്കും സഹദിനും കുഞ്ഞ് പിറന്നു

Share it:

zahad-ziya-welcomes-baby


തിരുവനന്തപുരം: ട്രാൻസ് ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. പൈലറ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്. 

പോസ്റ്റിന്‍റെ പൂർണ രൂപം ഇങ്ങനെ

കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് . Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട്? ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല.

കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട്; അത് കുഞ്ഞ് വലുതാകുമ്പോൾ പറയും.

A healthy baby is born. not a baby girl or baby boy… after all who are we to assume their gender. let them grow and explore their identtiy..’

ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്‍റെയും സഹദിന്‍റെയും സ്വപ്നമാണ് ഒടുവിൽ പൂവണിയുന്നത്. ട്രാൻസ് പുരുഷൻ ആയ സഹദ് ഗർഭം ധരിച്ചിട്ട് ഒൻപത് മാസമായി. 

പുതിയൊരു അതിഥി കൂടി ഇവരുടെ ജീവിതത്തിലേക്ക് ഉടൻ എത്തും. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണ്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്‍റെ ഗർഭപരിചരണ ചികിത്സ. കുഞ്ഞിന് മുലപ്പാൽ നൽകാനാവില്ലെങ്കിലും ആശുപത്രിയിലെ മിൽക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ആലോചന.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

മദ്യപിച്ച് തമ്മിൽ തല്ല്; സിപിഎം നേതാക്കൾക്കെതിരെ നടപടി 

ഇടുക്കി: മദ്യപിച്ച് തമ്മിൽ തല്ലിയ സിപിഎം നേതാക്കൾക്കെതിരെ കൂട്ട നടപടി. ഏലപ്പാറ, ഉപ്പുതറ മേഖലയിലെ നേതാക്കൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം കെ. സുരേന്ദ്രൻ, ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്‍റണി, ചീന്തലാർ ലോക്കൽ സെക്രട്ടറി ആർ. ബോസ്, മുൻ സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗവുമായ കെ. സുരേഷ് ബാബു എന്നിവർക്കെതിരെയാണ് നടപടി. 

കെ. സുരേന്ദ്രൻ, മനു ആന്‍റണി എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.  ആർ. ബോസിനേയും, കെ. സുരേഷ് ബാബുവിനെയും  പരസ്യ ശാസനയ്ക്കും വിധേയമാക്കി. കഴിഞ്ഞ 22 ന് നേതാക്കൾ തമ്മിലുണ്ടായ അടി പിടിയെ തുടർന്നാണ് നടപടി.  

ഒരുമിച്ചിച്ചിരുന്ന് മദ്യപിച്ച  ഇവർ തമ്മിൽ തർക്കമുണ്ടാകുകയും, അടി പിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ  ആർ. ബോസിന്  സാരമായി പരുക്കേറ്റു. ഇതു സംബന്ധിച്ച് ബോസ് ജില്ല - ഏരിയ സെക്രട്ടറിമാർക്ക് പരാതി നൽകിയിരുന്നു. 

തുടർന്ന് പാർട്ടി കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയും, വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടിയ ഏലപ്പാറ ഏരിയ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.  ഉപ്പുതറ ലോക്കൽ സെക്രട്ടറി സ്ഥാനം  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ. കലേഷ് കുമാറിനു നൽകി.


Share it:

Kerala

Mostreaded

Post A Comment: