www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1947) Idukki (1874) Mostreaded (1617) Crime (1469) National (1238) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

Share it:



കല്‍പ്പറ്റ: കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വയനാട് മുട്ടില്‍ വാര്യാടാണ് അപകടം നടന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. 

ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷെരീഫും യാത്രക്കാരിയുമാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

കൈ റോഡിൽ നിന്നും പ്രധാന റോഡിലേക്ക് അശ്രദ്ധമായി കയറിയ കാറാണ് അപകടത്തിന് കാരണമായതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിൽ ഇടിച്ച ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തിരിയുകയും ഈ സമയത്ത് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. 

നിയന്ത്രണം വിട്ട ബസ് അതിന് പിന്നാലെ കാറിലും ബൈക്കിലും ഇടിച്ചു. കെഎസ്ആര്‍ടിസി ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഡിവൈഎഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്തി 

പാലക്കാട്: കുടുംബ വഴക്കിൽ ഇടപെട്ട ഡിവൈഎഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്തി. ഒറ്റപ്പാലത്ത് പനയൂർ ഹെൽത്ത് സെന്‍റർ യൂണിറ്റ് പ്രസിഡന്‍റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. 

ഇന്നലെ രാത്രി 11നായിരുന്നു സംഭവം. പനയൂർ  സ്വദേശിയാണ് ശ്രീജിത്ത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്‍റെ അയൽവാസിയാണ് ജയദേവൻ.

ജയദേവൻ സ്ഥിരം മദ്യപാനിയാണ്. ഇയാൾ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തർക്കത്തിലായി. 

അമ്മയെ അടക്കം ജയദേവൻ മർദ്ദിച്ചു. ഇതോടെ ശ്രീജിത്തടക്കം മൂന്ന് പേർ ഇടപെട്ടു. ഇതിനിടെ ഇയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്നത്തിൽ ഇടപെട്ടത്.

Share it:

Kerala

Post A Comment: