www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീ പിടിച്ചു

Share it:

munnar-school-bus-fire


ഇടുക്കി: വിദ്യാർഥികളുമായി പോയ സ്‌കൂൾ ബസിന് തീ പിടിച്ചു. ഇടുക്കി മൂന്നാർ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. പ്രകൃതി പഠന ക്യാമ്പിനായിട്ടാണ് സംഘം മൂന്നാറിലെത്തിയത്. 

ഓട്ടത്തിനിടെ ബസിൽ നിന്നും പുക ഉയരുകയും തീ പിടിക്കുകയുമായിരുന്നു. വിദ്യാര്‍ഥികളില്‍ ആര്‍ക്കും പരുക്കില്ല. മറയൂര്‍ -മൂന്നാര്‍ റൂട്ടില്‍ തലയാറില്‍ വച്ചാണ് സംഭവം. 40 കുട്ടികളും രണ്ട് അധ്യാപകരും ബസിലുണ്ടായിരുന്നു. പൊട്ടന്‍കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന്‍റെ ബസിനാണ് തീ പിടിച്ചത്.

പുക ഉയരുന്നത് കണ്ടതോടെ വിദ്യാർഥികലും അധ്യാപകരും ചാടി ഇറങ്ങിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

മൂന്ന് സഹോദരിമാരെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ് 

നെയ്റോബി: സഹോദരിമാരായ മൂന്ന് യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ്. കെനിയയിൽ നിന്നാണ് വ്യത്യസ്തമായ വാർത്ത പുറത്ത് വരുന്നത്. യുവതികളുടെ അഭ്യർഥന പ്രകാരമാണ് യുവാവ് മൂവരെയും വിവാഹം കഴിച്ചത്.

കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ പ്രണയകഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ക്വയര്‍ പരിപാടിക്കിടയില്‍ തന്നെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും മൂന്നുപേരും പ്രണയത്തിലാകുന്നതും. 

മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാര്‍ക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭര്‍ത്താവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഏതായാലും മൂന്നു ഭാര്യമാര്‍ക്ക് ഒപ്പമുള്ള ജീവിതത്തില്‍ താന്‍ സംതൃപ്തന്‍ ആണെന്നാണ് സ്റ്റീവോ പറയുന്നത്.

തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധന്‍ ഈവ്വിനും വേണ്ടിയാണ് ഇയാള്‍ മാറ്റിവെച്ചിരിക്കുന്നതെന്ന് സ്റ്റീവോ പറയുന്നു. ഈ ടൈംടേബിള്‍ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാര്‍ക്കും നിര്‍ബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light