ഇടുക്കി: തെരുവുനായ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. കട്ടപ്പന നിർമലാ സിറ്റി പ്രദേശത്താണ് തെരുവുനായ ആളുകളെ ആക്രമിച്ചത്. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരുക്കേറ്റത്. നാലു പേരെയും ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കാഞ്ചിയാർ, മാട്ടുക്കട്ട പ്രദേശത്തും തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. മേഖലയിൽ തെരുനായ ആക്രമണം വർധിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങൾ യാതൊരു നടപടിയും സ്വീകരിക്കാത്തത് രൂക്ഷമായ വിമർശനത്തിന് കാരണമാകുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ശ്രീലങ്കയിൽ കരകയറിയ തീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും.
ഇതിന്‍റെ ഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാൻ തന്നെയാണ് സാധ്യതയുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കുളച്ചൽ മുതൽ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. ഫെബ്രുവരി നാല് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post A Comment: