കോട്ടയം: ബസിന് കൈ കാണിച്ച വീട്ടമ്മ അതേ ബസിടിച്ച് മരിച്ചു. എരുമേലി പൊര്യന്‍മല പടിഞ്ഞാറേക്കൂറ്റ് (മുക്കാലില്‍) ശോശാമ്മ കോരയാണ് (അമ്മിണി-72) മരിച്ചത്. ശ്രീനിപുരം ജംക്ഷനിലെ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം.
റാന്നി- മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഫിയ ബസാണ് ഇടിച്ചത്. കനകപ്പലം സെന്‍റ് ജോര്‍ജ് പഴയ പള്ളിയില്‍ പ്രാര്‍ഥനയ്ക്കുശേഷം എരുമേലി ഭാഗത്തേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുവരികയായിരുന്നു ശോശാമ്മ.
ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ, ബസ് വരുന്നതുകണ്ട് ശോശാമ്മ കൈകാണിച്ചു. ബസ് അല്‍പം മുന്നോട്ടു നീങ്ങിയാണു നിര്‍ത്തിയത്. ഈ സമയം ബസിടിച്ച് ശോശാമ്മ അടിയിലേക്ക് വീഴുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. ശോശാമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
പാറമടക്കയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു
കട്ടപ്പന: ആഴമുള്ള പാറമടക്കയത്തിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു. ഇടുക്കി വണ്ടൻമേട്ടിലാണ് അപകടം സംഭവിച്ചത്. മംഗലംപടി പന്നിയിറക്കത്തില്‍ പ്രകാശിന്‍റെ മകന്‍ പ്രദീപ് (24), മൂന്നാംകുഴി മുതുപുരയിടത്തില്‍ മണിയുടെ മകന്‍ രഞ്ജിത്ത് (26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വണ്ടന്‍മേട് രാജാകണ്ടം ഞാറക്കുളം അമ്പലത്തിന് സമീപത്തുള്ള പാറമട കയത്തിൽ കുളിക്കാനായിട്ടാണ് അഞ്ചംഗ സംഘം എത്തിയത്. ആഴമുള്ള കയത്തിൽ ഇറങ്ങിയ പ്രദീപും, രഞ്ജിത്തും വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനായി സുഹൃത്തുക്കൾ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് നാട്ടുകാരും കട്ടപ്പന ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വണ്ടൻമേട് പൊലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
ഇവരെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കട്ടപ്പന ഫയര്‍ഫോഴ്സ് നടത്തിയ തിരിച്ചലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടേയും മൃതദ്ദേഹങ്ങള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. വണ്ടന്‍മേട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: