തിരുവനന്തപുരം: കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് (ജൂലൈ 10) അവധി. വെള്ളക്കെട്ട് ഒഴിയാത്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് (ജൂലൈ 10) അവധിയാണ്. സർവകലാശാല പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല. തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
പാറമടക്കയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു
കട്ടപ്പന: ആഴമുള്ള പാറമടക്കയത്തിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു. ഇടുക്കി വണ്ടൻമേട്ടിലാണ് അപകടം സംഭവിച്ചത്. മംഗലംപടി പന്നിയിറക്കത്തില്‍ പ്രകാശിന്‍റെ മകന്‍ പ്രദീപ് (24), മൂന്നാംകുഴി മുതുപുരയിടത്തില്‍ മണിയുടെ മകന്‍ രഞ്ജിത്ത് (26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വണ്ടന്‍മേട് രാജാകണ്ടം ഞാറക്കുളം അമ്പലത്തിന് സമീപത്തുള്ള പാറമട കയത്തിൽ കുളിക്കാനായിട്ടാണ് അഞ്ചംഗ സംഘം എത്തിയത്. ആഴമുള്ള കയത്തിൽ ഇറങ്ങിയ പ്രദീപും, രഞ്ജിത്തും വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനായി സുഹൃത്തുക്കൾ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് നാട്ടുകാരും കട്ടപ്പന ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വണ്ടൻമേട് പൊലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
ഇവരെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കട്ടപ്പന ഫയര്‍ഫോഴ്സ് നടത്തിയ തിരിച്ചലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടേയും മൃതദ്ദേഹങ്ങള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. വണ്ടന്‍മേട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: