തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം നടന്നത്. കായിക്കര എറത്ത് പടിഞ്ഞാറ് ജോൺപോൾ, പ്രഭന്ധ്യ ദമ്പതികളുടെ മൂത്തമകൾ സഖി (പൂമ്പാറ്റ- 11) ആണ് മരിച്ചത്.
കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ് സ്കൂൾ വിദ്യാർഥിയാണ്. ചൊവ്വാഴ്ച്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. സ്കൂളിലെ പിടിഎ മീറ്റിങ് കഴിഞ്ഞ് മാതാപിതാക്കൾക്കൊപ്പം വരുമ്പോഴായിരുന്നു അപകടം.
കടയ്ക്കാവൂർ ഓവർബ്രിഡ്‌ജ് പ്രഭാത് ജംക്ഷനു സമീപത്തുവച്ച് നായ കുറുകെ ചാടുകയും ഓട്ടോറിക്ഷ മറിയുകയുമായിരുന്നു. പിതാവ് ജോൺ പോൾ ആണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.
അപകടത്തിൽ കുട്ടിയുടെ അമ്മ പ്രഭന്ധ്യയ്ക്ക് നട്ടെല്ലിനും മറ്റൊരു യാത്രക്കാരിക്ക് തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിവരം ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് ഭർത്താവ്. കൊല്ലം പുനലൂരിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭര്‍ത്താവിന്‍റെ ശല്യം കാരണം ശാലിനി അമ്മയോടൊപ്പമാണ് താമസം. ഒരു സ്‌കൂളില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.
രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. ഈ സമയത്ത് ശാലിനിയുടെ കൂടെ രണ്ടു മക്കളില്‍ ഒരാള്‍ ഉണ്ടായിരുന്നു. കുട്ടി നിലവിളിച്ചതോടെ പരിസരവാസികള്‍ ഓടിയെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
ഞാന്‍ എന്‍റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിന്‍റെ കാരണം വീട്ടില്‍ ഇരുന്ന സ്വര്‍ണം എടുത്ത് പണയം വെച്ചതും ഞാന്‍ പറഞ്ഞതു പോലെ കേള്‍ക്കാതെ ഇരുന്നതുമാണ്. എനിക്ക് രണ്ട് മക്കളാണ്. ഒരാള്‍ ക്യാന്‍സര്‍ രോഗിയാണ്. അവള്‍ക്ക് ആഢംബര ജീവിതം നയിക്കണം.
അതുകൊണ്ട് അവള്‍ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ധിക്കാരകരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തായി മാറിമാറി പോകുന്നു. അതിന്‍റെ ആവശ്യം എന്‍റെ ഭാര്യക്കില്ല- എന്നും പ്രതി ഫേസ് ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
Post A Comment: