മുംബൈ: ചിക്കൻകറി ചോദിച്ചതിന് മകനെ ചപ്പാത്തി പലക കൊണ്ട് അടിച്ചുകൊന്ന് അമ്മ. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. അടിയേറ്റ മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ പാൽഘറിൽ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.
ചിൻമയ് ധുംഡെ എന്ന കുട്ടിയെയാണ് അമ്മ പല്ലവി അടിച്ചുകൊന്നത്. പല്ലവിയോട് കുട്ടി ചിക്കൻകറി ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതയായ അവർ കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു.
പത്ത് വയസുള്ള മകൾക്കും അടിയേറ്റു. കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് യുവതിയെ പിടിച്ചു മാറ്റിയത്. യുവതിക്കെതിരെ കൊലകുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്‌തു.
Join Our Whats App group
Post A Comment: