കുവൈത്ത് സിറ്റി: കുട്ടിയെ വാഷിങ് മിഷനിലിട്ട് കൊലപ്പെടുത്തിയ കേസിൽ വീട്ടു ജോലിക്കാരിക്ക് വധ ശിക്ഷ വിധിച്ച് കോടതി. ഫിലിപ്പിൻസ് സ്വദേശിനിക്കാണ് കൗണ്‍സിലര്‍ ഖാലിദ് അല്‍-ഒമറ അധ്യക്ഷനായ ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചത്.
കുട്ടിയെ വാഷിങ് മിഷനിലിട്ട് മിഷൻ പ്രവർത്തിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ അവസാനം സബാഹ് അല്‍-സേലം പ്രദേശത്തുള്ള വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്.
ടെറസിലെ അലക്കുമുറിയുടെ വാതില്‍ പൂട്ടിയിരിക്കുന്നതായി പിതാവ് കണ്ടെത്തുകയും തുടര്‍ന്ന് വാതില്‍ ബലമായി തുറന്നപ്പോള്‍ വാഷിങ് മെഷീനിനുള്ളില്‍ അനങ്ങാതെ കിടക്കുന്ന മകനെ കാണുകയുമായിരുന്നു. പരിഭ്രാന്തനായ അദ്ദേഹം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഇതിനകം മരിച്ചതായി മെഡിക്കല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു.
നേരത്തെ നടത്തിയ വിചാരണകളില്‍ കോടതി പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. കുട്ടി ഒരു ബക്കറ്റ് വെള്ളത്തില്‍ മുങ്ങിമരിച്ചതായി കണ്ടെത്തിയെന്നാണ് വീട്ടുജോലിക്കാരി അവകാശപ്പെട്ടത്. എന്നാല്‍ കേസിന്‍റെ തെളിവുകള്‍, സാക്ഷി മൊഴികള്‍, പബ്ലിക് പ്രോസിക്യൂഷന്‍റെ കണ്ടെത്തലുകള്‍ എന്നിവ കോടതി അവലോകനം ചെയ്തു.
കുറ്റകൃത്യം മനഃപൂര്‍വമാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള കൊലപാതകമാണെന്നും വാദിച്ച പബ്ലിക് പ്രോസിക്യൂഷന്‍, വധശിക്ഷ വിധിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ബസുകൾ കൂട്ടിയുരസി വിദ്യാർഥിയുടെ കൈവിരൽ അറ്റു
മലപ്പുറം: സ്വകാര്യ ബസുകൾക്കിടയിൽപെട്ട് എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ അറ്റു. മലപ്പുറം തിരൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നിറമരുതൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തില്‍ വിരല്‍ നഷ്ടമായത്.
രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ബേസില്‍ യാത്രചെയ്യവെയായിരുന്നു അപകടം.
ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മില്‍ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിന്‍റെ വിരല്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.
പരുക്കേറ്റ ഷഹനാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിലും എത്തിച്ചെങ്കിലും വിരല്‍ തുന്നിച്ചേര്‍ക്കാനായില്ല. മറ്റു നാലു വിരലുകള്‍ക്കും സാരമായി പരുക്കുപറ്റി. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
Post A Comment: