ജയ്പൂർ: സർക്കാർ സൗജന്യമായി വിതരണം ചെയ്ത കഫ് സിറപ്പ് കുടിച്ചതിനു പിന്നാലെ അഞ്ച് വയസുള്ള കുട്ടി മരിച്ചു. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഖോരി ബ്രാഹ്മണൻ ഗ്രാമത്തിലാണ് സംഭവം. നിതീഷ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു.
ചിരാന സിഎച്ച്സിയില്‍ സൗജന്യമായി ലഭിച്ച മരുന്ന് അമ്മ കുട്ടിക്ക് കൊടുത്തു. എന്നാല്‍ ചുമയ്ക്കുള്ള മരുന്ന് കുടിച്ചതിനെത്തുടര്‍ന്ന് നിതീഷിന്‍റെ നില വഷളായി. പ്രാദേശിക ആശുപത്രിയില്‍ മരിച്ചതായി പ്രഖ്യാപിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കുടുംബം വിസമ്മതിക്കുകയും പൊലീസിനെ രേഖാമൂലം അറിയിച്ച ശേഷം മൃതദേഹം ഏറ്റെടുക്കുകയും ചെയ്തു.
ചുമയുടെ സിറപ്പ് കുടിച്ച് സങ്കീര്‍ണതകള്‍ ഉണ്ടാക്കിയ ആദ്യത്തെ സംഭവമല്ല ഇതെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അജിത്ഗഡ് പ്രദേശത്തെ രണ്ട് കുട്ടികള്‍ ഇതേ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് രോഗബാധിതരായതായെന്നാണ് റിപ്പോര്‍ട്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഇടുക്കി: ഉടുമ്പൻചോലയിൽ ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു-സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്.
മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ് മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്‍റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയിൽകിടപ്പുണ്ട്. കൊലപാതമാണെന്ന് പ്രാഥമിക സുചന.
മദ്യപിച്ചു ബഹളമുണ്ടാക്കി ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി.വൈ.എസ് പി. വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർമാരായ അനൂപ്മോൻ, ജർലിൻ വി. സ്കറിയ, റ്റി.സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത.
Post A Comment: