ദീഗ്: കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് 42 കാരിയെ ചാണകം കൂട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തി ഭർതൃവീട്ടുകാർ. രാജസ്ഥാനിലെ ദീഗ് ജില്ലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 20 വർഷമായിട്ടും കുട്ടികളുണ്ടായില്ലെന്നാരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകം.
സരള ദേവിയാണ് കൊല്ലപ്പെട്ടത്. പാതി കത്തിക്കരിഞ്ഞ 42കാരിയുടെ ശരീരം ദഹിപ്പിക്കാനുള്ള നീക്കം തടയാന്‍ ശ്രമിച്ച പൊലീസുകാരെ യുവതിയുടെ ഭര്‍തൃവീട്ടുകാരും അയല്‍വാസികളും മര്‍ദ്ദിക്കുകയും ചെയ്തു.
കുട്ടികള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ഏറെക്കാലമായി സഹോദരി ഭര്‍ത്താവിന്‍റെ വീട്ടില്‍ നിരന്തരമായി അപമാനിക്കപ്പെട്ടിരുന്നുവെന്നാണ് സരള ദേവിയുടെ സഹോദരന്‍ വിക്രാന്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. 2005ലാണ് അശോകുമായി സരള ദേവിയുടെ വിവാഹം കഴിഞ്ഞത്.
സരള ദേവിയുടെ ഭര്‍ത്താവ്, ഭര്‍തൃപിതാവ് സുഖ്ബീര്‍ സിംഗ്, ഭര്‍തൃ മാതാവ് രാജ്വതി, ഭര്‍തൃ സഹോദരി ഭര്‍ത്താവായ ത്രിലോക്, ഭര്‍ത്താവിന്‍റെ സഹോദരിമാരായ പൂജ, പൂനം എന്നിവര്‍ക്കെതിരെയാണ് വിക്രാന്ത് പരാതി നല്‍കിയിട്ടുള്ളത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പകുതി കത്തിയ സരളയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തേക്ക് എത്തിയ പൊലീസുകാരെ നാട്ടുകാരും സരള ദേവിയുടെ ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉയര്‍ന്ന അധികാരികളും കൂടുതല്‍ പൊലീസ് സേനയും സംഭവ സ്ഥലത്ത് എത്തിയത്. ഇവര്‍ സരള ദേവിയുടെ മൃതദേഹം ഭര്‍തൃവീട്ടുകാരില്‍ നിന്ന് പിടിച്ചെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സരള ദേവിയുടെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കേസ് എടുത്തതിന് പിന്നാലെ സരളയുടെ ഭര്‍തൃവീട്ടുകാരും അയല്‍വാസികളും ഒളിവില്‍ പോയിരിക്കുകയാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Join Our Whats App group

Post A Comment: