ഇടുക്കി: പുളിയൻമലയിൽ ബൈക്ക് അപകടത്തിൽപെട്ട് അധ്യാപകൻ മരിച്ചു. പുളിയൻമല ക്രൈസ്റ്റ് കോളെജ് അധ്യാപകൻ കുമളി സ്വദേശി ജോയിസ് ആണ് മരിച്ചത്.
രാവിലെ കോളെജിലേക്ക് വരും വഴി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടുകയും ബൈക്ക് മറിഞ്ഞ് ജോയിസ് എതിർദിശയിൽ വന്ന ലോറിക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു.
ജോയ്‌സ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ജോയ്‌സ് ഒരു വർഷത്തോളമായി ക്രൈസ്റ്റ് കോളജിലെ ബിബിഎ അധ്യാപകനാണ്.
Join Our Whats App group
Post A Comment: