ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയ് നടത്തിയ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു. കരൂർ മെഡിക്കൽ സൂപ്രണ്ട് നൽകുന്ന വിവരങ്ങൾ പ്രകാരം 32 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
തമിഴക വെട്രി കഴകം പ്രസിഡന്‍റ് വിജയ് നടത്തിയ റാലിയിലാണ് വലിയ ദുരന്തം ഉണ്ടായിരിക്കുന്നത്. 10 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ വിലയിരുത്തി. ആശങ്കാജനകമായ കാര്യമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.
only ₹527, Men's Wonder-13 Sports Running Shoes…
സെന്തില്‍ ബാലാജി കരൂര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും കരൂരിലെത്തി. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിജയ് പ്രസംഗം പൂര്‍ത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാല്‍ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്‍റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മദ്യലഹരിയിൽ നടു റോഡിൽ ലോറി നിർത്തിയിട്ട് ഉറങ്ങി ഡ്രൈവർ
കാസർകോട്: മദ്യലഹരിയിൽ നടുറോഡിൽ ലോറി നിർത്തി ക്യാമ്പിനിൽ കിടന്നുറങ്ങി ഡ്രൈവർ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനാണ് ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി കിടന്നുറങ്ങിയത്.
സംഭവത്തിൽ ഇയാളെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ലോറി ഓടിച്ചു വന്ന ഇയാൾ കുമ്പള ദേവീ നഗറിലെത്തിയപ്പോൾ നടു റോഡിൽ ലോറി നിർത്തി കിടന്നുറങ്ങുകയായിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്നു ലോറി. വിവരം അറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം ലോറി മാറ്റിയിടുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Post A Comment: