കണ്ണൂർ: കൂട്ടുകാരിയുടെ വീട്ടിൽ താമസിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ 15 കാരി രണ്ട് ദിവസം താമസിച്ചത് കാമുകനൊപ്പം ലോഡ്‌ജിൽ. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് 20 കാരനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കാസര്‍കോട് പുല്ലൂര്‍ കൊടവാളം ഹൗസില്‍ കെ. ദേവാനന്ദന്‍ (20) ആണ് പിടിയിലായത്. കണ്ണൂര്‍ വളപട്ടണം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.
പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. ലോഡ്ജില്‍ രണ്ടുദിവസം ദേവാനന്ദന്‍ പെണ്‍കുട്ടിയുമായി താമസിച്ചിരുന്നു. കുട്ടുകാരിയുടെ വീലാണെന്ന് പെണ്‍കുട്ടി അറിയിച്ചതിനാല്‍ കുടുംബവും വിവരങ്ങള്‍ അറിഞ്ഞില്ല.
ഇരുവരും വീടുകളിലേക്ക് മടങ്ങി ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി വിവാഹക്കാര്യം സംസാരിച്ചതിന് പിന്നാലെയാണ് പ്രശ്നം വഷളായത്. വിവാഹം കഴിക്കാനാവില്ലെന്ന് ദേവാനന്ദന്‍ നിലപാട് എടുത്തതോടെ പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
പെണ്‍കുട്ടി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരനിലയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: