കാസർകോട്: സ്കൂളിലെ സ്പോർട്സ് മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. മംഗൽപടി ജിബിഎൽപി സ്കൂളിലെ വിദ്യാർഥി അസൻ റസ (11) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ സ്പോർട്സ് മത്സരത്തിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശ് സ്വദേശി ഇൽസാഫലിയുടെ മകനാണ്.
Join Our Whats App group
Post A Comment: