റായ്‌പൂർ: കത്തികാട്ടി ഗർഭം അലസിപ്പിക്കാൻ ഭീഷണി മുഴക്കിയ കാമുകനെ 16 കാരി അതേ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നു. ചത്തീസ്ഗഡിലെ റായ്‌പൂരിലാണ് സംഭവം നടന്നത്. മുഹമ്മദ് സദാം എന്നയുവാവിനെയാണ് 16 കാരി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
നഗരത്തിലെ ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ നിന്നാണ് യുവാവിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കൊലപാതകത്തിനു ശേഷം സ്വന്തം നാടായ ബിലാസ്പൂരിലെത്തിയ പെൺകുട്ടി അമ്മയോട് വിവരം തുറന്നു പറഞ്ഞു. അഭൻപൂരിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സദാം. ഇയാളെ കാണാനാണ് കുട്ടി റായ്‌പൂരിലെത്തിയത്.
ബീഹാർ സ്വദേശിയാണ് സദാം. ശനിയാഴ്ച്ച മുതൽ ഇരുവരും റായ്പൂരിലെ ഒരു ലോഡ്‌ജിൽ താമസിക്കുകയായിരുന്നു. ഗർഭം അലസിപ്പിക്കാൻ സദാം നിർബന്ധിച്ചതോടെ ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. ദിവസങ്ങൾ മുമ്പ് ലോഡ്ജിനു പുറത്തുവച്ച് യുവാവ് ഇക്കാര്യം ആവശ്യപ്പെട്ട് പെൺകുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു.
ഞായറാഴ്ച്ച രാത്രി ഇതേ കത്തി എടുത്ത് ഉറങ്ങിക്കിടന്ന സദാമിന്‍റെ കഴുത്ത് പെൺകുട്ടി മുറിക്കുകയായിരുന്നു. തുടർന്ന് മുറി പുറത്തു നിന്നും പൂട്ടി. സദാമിന്‍റെ ഫോണും എടുത്താണ് സ്ഥലം വിട്ടത്.
റൂമിന്‍റെ താക്കോൽ അടുത്തുള്ള റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ചു. പിന്നീട് വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞതോടെ അമ്മയാണ് പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് ബിലാസ്പൂർ പൊലീസ് റായ്‌പൂർ പൊലീസിനെ വിവരം അറിയിക്കുകയും ഇവർ ലോഡ്‌ജിലെത്തി മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണ്. ഇവരെ ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഇടുക്കി: ഉടുമ്പൻചോലയിൽ ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു-സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്.
മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ് മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്‍റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയിൽകിടപ്പുണ്ട്. കൊലപാതമാണെന്ന് പ്രാഥമിക സുചന.
മദ്യപിച്ചു ബഹളമുണ്ടാക്കി ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി.വൈ.എസ് പി. വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർമാരായ അനൂപ്മോൻ, ജർലിൻ വി. സ്കറിയ, റ്റി.സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത.
Post A Comment: