ചെന്നൈ: കരൂർ ദുരത്തിൽ നടനും ടിവികെ നേതാവുമായ വിജയുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് സൂചന. തിടുക്കപ്പെട്ട് അറസ്റ്റ് നടത്തുന്നത് തിരിച്ചടിയായേക്കുമെന്നാണ് സർക്കാരിനു ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് വിവരം. ഇതിനിടെ ദുരന്തത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയില്‍ ആരോപിച്ചു.
ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.
ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്‌നാട് എഡിജിപി എസ് ഡേവിഡ്‌സണിന്‍റെ നേതൃത്വത്തിലാണ് കരൂരില്‍ യോഗം നടക്കുന്നത്. ആറ് എസ്പിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദുരന്തത്തില്‍ 39പേരാണ് മരിച്ചത്. സംഭവത്തില്‍ ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെ അടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ടിവികെയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, കരുര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ മതിയഴകന്‍ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
വിജയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. വിജയ്‌യെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷന്‍ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. തിങ്കളാഴ്ച കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തുമെന്ന ആശങ്കയിലാണ് ടിവികെ വൃത്തങ്ങള്‍.
കരൂരില്‍ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിജയ് ചെന്നൈയിലെ വീട്ടില്‍ തുടരുകയാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മദ്യലഹരിയിൽ നടു റോഡിൽ ലോറി നിർത്തിയിട്ട് ഉറങ്ങി ഡ്രൈവർ
കാസർകോട്: മദ്യലഹരിയിൽ നടുറോഡിൽ ലോറി നിർത്തി ക്യാമ്പിനിൽ കിടന്നുറങ്ങി ഡ്രൈവർ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനാണ് ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി കിടന്നുറങ്ങിയത്.
സംഭവത്തിൽ ഇയാളെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ലോറി ഓടിച്ചു വന്ന ഇയാൾ കുമ്പള ദേവീ നഗറിലെത്തിയപ്പോൾ നടു റോഡിൽ ലോറി നിർത്തി കിടന്നുറങ്ങുകയായിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്നു ലോറി. വിവരം അറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം ലോറി മാറ്റിയിടുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Post A Comment: