ചെന്നൈ: കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയം രവിയെന്ന രവിമോഹൻ. തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള ജയം രവി ഇപ്പോൾ ഭീമമായ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.
ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ലോൺ കുടിശികയായതോടെ ജയം രവിയുടെ ആഡംബര ബംഗ്ലാവിൽ നോട്ടീസ് പതിച്ചതായിട്ടുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഒരു വർഷത്തോളമായി ഭാര്യ ആരതിയുമായി രവി പിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹമോചന നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഗായികയും മനഃശാസ്ത്ര വിദഗ്ധയുമായ കെനിഷാ ഫ്രാന്‍സിസിന്‍റെ ഒപ്പമാണ് രവി ഇപ്പോള്‍.
വലിയ രീതിയില്‍ സ്റ്റുഡിയോ ആരംഭിച്ച് ചലച്ചിത്ര നിര്‍മാണത്തിലേക്ക് കടക്കുവാന്‍ തീരുമാനിച്ചെങ്കിലും രവി കഴുത്തറ്റം കടത്തിലാണെന്നാണ് വിവരം. ബംഗ്ലാവിൽ ബാങ്ക് നോട്ടീസ് പതിച്ച വിവരം സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
തവണകള്‍ അടയ്ക്കുന്നതില്‍ രവി മോഹന്‍ വീഴ്ച വരുത്തി. രവി മോഹനുള്ള ആദ്യത്തെ താക്കീതല്ല ഈ നോട്ടീസ്. പലപ്പോഴായി ബാങ്ക് തവണ മുടങ്ങിയതായി ഓര്‍മപ്പെടുത്തിക്കൊണ്ടുള്ള കത്തുകള്‍ അയച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നിട്ടും നടന്‍റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ല. സ്വകാര്യ ബാങ്കില്‍ നിന്നും വലിയ തുക വായ്പ എടുത്താണ് നടന്‍ ബംഗ്ലാവ് സ്വന്തമാക്കിയത്.
സ്വന്തമായി ഒരു നിര്‍മാണ കമ്പനി ആരംഭിച്ചതിനു പുറമേ, ഓര്‍ഡിനറി മാന്‍ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്യുന്നുമുണ്ട്. കരാട്ടെ ബാബു, 'ജീനി' പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ രവിയുടെ സിനിമാ ജീവിതത്തെ ബാധിക്കും എന്ന് ആശങ്കപ്പെടുന്ന ഒരു കൂട്ടം ആരാധകരുണ്ട്. അടയ്ക്കാന്‍ ബാക്കിയുള്ള തുക നല്‍കിയാല്‍ രവിക്ക് ബംഗ്ലാവ് വീണ്ടും അദ്ദേഹത്തിന്‍റേതായി തിരികെ നേടാന്‍ സാധിക്കും. മറിച്ചാണെങ്കില്‍ ഈ ബംഗ്ലാവ് ലേലത്തില്‍ പോവുകയാകും സംഭവിക്കുക
ബാങ്ക് പതിപ്പിച്ച നോട്ടീസ് പ്രകാരം, നിലവില്‍ 7.60 കോടിയുടെ തിരിച്ചടവ് ബാക്കിയുണ്ട്. മുമ്പ് ടച്ച് ഗോള്‍ഡ് യൂണിവേഴ്സല്‍ എന്ന നിര്‍മാണ കമ്പനി രവി മോഹനെതിരെ കേസ് നല്‍കിയിരുന്നു.
ഇവരുടെ രണ്ടു സിനിമകളില്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കി രവി മോഹന്‍ കരാര്‍ ഒപ്പിടുകയും, അഡ്വാന്‍സ് ആയി ആറു കോടി രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. ഈ കമ്പനിയുടെ സിനിമകളില്‍ അഭിനയിക്കുന്നതിന് പകരം നടന്‍ മറ്റു നിര്‍മാണ കമ്പനികളുടെ ചിത്രങ്ങളില്‍ വേഷമിട്ടു എന്നും ആരോപണമുണ്ട്
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: