ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് രണ്ട് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ റിസോർട്ട് നിർമാണം അനധികൃതമെന്ന് റിപ്പോർട്ട്. ചിത്തിരപുരത്തിനു സമീപം റിസോർട്ടിന്‍റെ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ കൂമ്പാരം ഇടിഞ്ഞുവീണ്ടുണ്ടായ അപകടത്തിൽ ബൈസണ്‍വാലി ഈന്തുംതോട്ടത്തില്‍ ബെന്നി (49), ആനച്ചാല്‍ കുഴിക്കാട്ടുമറ്റം രാജീവ് (കണ്ണന്‍ - 40) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച്ച ഉച്ചയ്്ക് 3.30 ഓടെയായിരുന്നു അപകടം. ശക്തമായ പെയ്യുന്നതിനിടെയാണ് ഇവിടെ നിർമാണം നടന്നുകൊണ്ടിരുന്നത്. മഴയെ തുടർന്ന് മണ്ണിടിഞ്ഞ് താഴെ എത്തുകയായിരുന്നു. സമീപവാസികളും അടിമാലി -മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സംയുക്തമായി മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത്.
മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അനധികൃതമായി നിർമിച്ചുകൊണ്ടിരുന്ന റിസോർട്ടിന്‍റെ പ്രവർത്തനാനുമതി 2025 ജനുവരി മാസം തടഞ്ഞതാണെന്നാണ് റവന്യൂ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം.
നടക്കുന്നത് അനധികൃത നിര്‍മ്മാണം ആണെന്ന് മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കണ്ടെത്തുകയും തുടര്‍ന്ന് പള്ളിവാസല്‍ വില്ലേജ് ഓഫീസറെ നിര്‍മ്മാണങ്ങളും റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനവും തടഞ്ഞ് ഗേറ്റ് കൂട്ടി താക്കോല്‍ ഏല്‍പ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പിന്നീട് റിസോര്‍ട്ട് പൂട്ടി താക്കോല്‍ ദേവികുളം ഏല്‍പ്പിച്ചു. തുടര്‍ന്ന് ഉടമയായ എറണാകുളം കുമ്പളങ്ങി സ്വദേശി ചാലടി ഷെറിന്‍ അനില ജോസഫിന് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഈ നിരോധനങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രദേശത്ത് നിര്‍മ്മാണങ്ങള്‍ തകൃതിയായി നടന്നത്.
Join Our Whats App group

Post A Comment: