ബംഗളൂരു: ആറാം ക്ലാസ് വിദ്യാർഥിനിയെ വാട്‌സാപ്പിലൂടെ വിൽപ്പനയ്ക്ക് വച്ച കേസിൽ സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റിൽ. കർണാടകത്തിലാണ് സംഭവം നടന്നത്. ലൈംഗിക വൃത്തിക്കായിട്ടാണ് കുട്ടിയെ വിൽപ്പനയ്ക്ക് വച്ചതെന്ന് പൊലീസ് പറഞ്ഞു. 20 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.
മൈസൂരു പൊലീസും ഒരു സന്നദ്ധ സംഘടനയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബംഗളൂരു സ്വദേശികളായ ശോഭ, തുൾസി കുമാർ എന്നിവരാണ് അറസ്റ്റിലായത്. കന്യകമാരായ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗം അടക്കമുള്ളവ മാറുമെന്ന് വിശ്വസിപ്പിച്ചാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.
പെൺകുട്ടിയുടെ ചിത്രവും വീഡിയോയും വാട്‌സാപ് മുഖേന ഇടപാടുകാർക്ക് അയച്ചുകൊടുക്കാറാണ് പതിവ്. റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ച സന്നദ്ധ സംഘടനയിലെ ഒരംഗം ആവശ്യക്കാരൻ എന്ന വ്യാജേന ശോഭയുമായി ബന്ധം സ്ഥാപിക്കുകയും കുട്ടിയുടെ ചിത്രം അയച്ചു തരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കുട്ടിയെ എത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസിന്‍റെ സഹായത്തോടെ സംഘത്തെ പിടികൂടുകയായിരുന്നു.
ആറാം ക്ലാസുകാരിയുമായിട്ടാണ് സംഘം സ്ഥലത്തെത്തിയത്. പൊലീസ് പിടികൂടിയപ്പോൾ കുട്ടി മകളാണെന്നാണ് ശോഭ പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മദ്യലഹരിയിൽ നടു റോഡിൽ ലോറി നിർത്തിയിട്ട് ഉറങ്ങി ഡ്രൈവർ
കാസർകോട്: മദ്യലഹരിയിൽ നടുറോഡിൽ ലോറി നിർത്തി ക്യാമ്പിനിൽ കിടന്നുറങ്ങി ഡ്രൈവർ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനാണ് ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി കിടന്നുറങ്ങിയത്.
സംഭവത്തിൽ ഇയാളെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ലോറി ഓടിച്ചു വന്ന ഇയാൾ കുമ്പള ദേവീ നഗറിലെത്തിയപ്പോൾ നടു റോഡിൽ ലോറി നിർത്തി കിടന്നുറങ്ങുകയായിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്നു ലോറി. വിവരം അറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം ലോറി മാറ്റിയിടുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Post A Comment: