ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നാലെ നടനും ടിവികെ നേതാവുമായ വിജയുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനു നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ബോംബ് സ്ക്വാഡ് വീട്ടിൽ പരിശോധന നടത്തി.
ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും വിജയ് മൗനം തുടരുകയാണ്. തന്നെ കാണാനും കേള്‍ക്കാനും എത്തിയവര്‍ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. വിജയ്‌ക്കെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ.
മരണം 40 പിന്നിട്ടപ്പോൾ ദുരത്തിൽ പരുക്കേറ്റ 111 പേർ ഇപ്പോഴും ചികിത്സയിലാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.
അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് വിജയ് കുറിച്ചു.
Join Our Whats App group
Post A Comment: