ഇടുക്കി: വണ്ടിപ്പെരിയാർ മേഖലയിൽ വീണ്ടും കടുവാ- പുലി ഭീതി. മാട്ടുപ്പെട്ടി മൂലക്കയം പ്രദേശത്ത് വളർത്തു മൃഗത്തിന്‍റെ പുറത്ത് വന്യമൃഗം ആക്രമിച്ചതിന്‍റെ പാട് കണ്ടെത്തിയതിനു പിന്നാലെ 63-ാം മൈലിൽ മ്ലാവിനെ മരത്തിൽ തൂങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തി. രണ്ട് ആക്രമണങ്ങൾക്ക് പിന്നിലും വന്യമൃഗങ്ങളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏലത്തോട്ടത്തില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരത്തില്‍ 63-ാം മൈലിൽ മ്ലാവ് മരത്തിൽ തൂങ്ങിക്കിടക്കുന്നത് കണ്ടത്. വനം വകുപ്പ് എത്തി പരിശോധന നടത്തിയപ്പോൾ മരത്തിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി.
മ്ലാവിനെ പുലി പിടികൂടി മരത്തിൽ വച്ചതാണെന്നാണ് നിഗമനം. ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി മൂലക്കയം പ്രദേശത്ത് അമീൻ അലിയാറിന്‍റെ കാളയെ വന്യമൃഗം ആക്രമിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാളയുടെ പുറത്ത് നഖം കൊണ്ട് വലിയ പാടുണ്ടായിട്ടുണ്ട്. കടുവയാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് ചെന്നായുടെ ശല്യം ഉള്ളതായും നാട്ടുകാർ പറയുന്നു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിവരം ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് ഭർത്താവ്. കൊല്ലം പുനലൂരിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭര്‍ത്താവിന്‍റെ ശല്യം കാരണം ശാലിനി അമ്മയോടൊപ്പമാണ് താമസം. ഒരു സ്‌കൂളില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.
രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. ഈ സമയത്ത് ശാലിനിയുടെ കൂടെ രണ്ടു മക്കളില്‍ ഒരാള്‍ ഉണ്ടായിരുന്നു. കുട്ടി നിലവിളിച്ചതോടെ പരിസരവാസികള്‍ ഓടിയെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
ഞാന്‍ എന്‍റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിന്‍റെ കാരണം വീട്ടില്‍ ഇരുന്ന സ്വര്‍ണം എടുത്ത് പണയം വെച്ചതും ഞാന്‍ പറഞ്ഞതു പോലെ കേള്‍ക്കാതെ ഇരുന്നതുമാണ്. എനിക്ക് രണ്ട് മക്കളാണ്. ഒരാള്‍ ക്യാന്‍സര്‍ രോഗിയാണ്. അവള്‍ക്ക് ആഢംബര ജീവിതം നയിക്കണം.
അതുകൊണ്ട് അവള്‍ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ധിക്കാരകരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തായി മാറിമാറി പോകുന്നു. അതിന്‍റെ ആവശ്യം എന്‍റെ ഭാര്യക്കില്ല- എന്നും പ്രതി ഫേസ് ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
Post A Comment: