ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ എറണാകുളം സ്വദേശികളായ റിസോർട്ട് ഉടമകൾ പ്രതികൾ. എറണാകുളം സ്വദേശി ഷെറിന്‍ അനില ജോസഫ്, ഭര്‍ത്താവ് സെബി പി. ജോസഫ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.
സ്റ്റോപ്പ് മെമോ ലംഘിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് നിർമാണങ്ങള്‍ നടന്നതാണ് അപകട കാരണമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിര്‍മ്മിച്ചു കൊണ്ടിരുന്നത്. ടാര്‍പോളിന്‍ ഉപയോഗിച്ച് മുകള്‍ ഭാഗം മറിച്ചിരുന്നു.
ഇതിന്‍റെ താഴെ നിന്നുമാണ് വന്‍തോതില്‍ മണ്ണിടിഞ്ഞു വീണത്. മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും പൊലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേര്‍ന്നാണ് മണ്ണ് മാറ്റി മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
Join Our Whats App group
Post A Comment: