യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർധിച്ചു വരുന്നത് വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. മാറിയ ജീവിത ശൈലികളാണ് ഇതിനു കാരണമാകുന്നതെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്.
നിസാരമെന്ന് തോന്നുമെങ്കിലും മാറുന്ന തലമുറയുടെ ഭക്ഷണ സമയം ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടത്രേ. ജോലിയുടെ ഷിഫ്റ്റ് സബ്രദായം, മാനസിക സമ്മർദം ഇവയൊക്കെ ഭക്ഷണ സമയത്തെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ഏറെ ശ്രദ്ധ വേണമെന്നാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്.
പ്രഭാത ഭക്ഷണം
ഇന്ന് കുട്ടികളിൽ പോലും പ്രഭാത ഭക്ഷണം കഴിക്കുന്ന ശീലമില്ല. പലരും തിരക്കുകൾ കൊണ്ട് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പതിവാണ്. ഇത് ഏറെ അപകടകരമാണെന്നാണ് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഹോര്‍മോണുകളുടെ സന്തുലനം നഷ്ടമാക്കുകയും രക്തക്കഴലുകളില്‍ പ്ലേക്കുകള്‍ അടിഞ്ഞുകൂടാനും കാരണമാകുന്നു. മാത്രമല്ല, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ ശരീരം ദീര്‍ഘനേരം ഉപവസിക്കുകയും ഇത് സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസാളിന്‍റെ ഉല്‍പാദനം കൂട്ടാനും ഹൃദയാഘാത സാധ്യത ഏതാണ്ട് 27 മുതല്‍ 35 ശതമാനം വരെ കൂടാനും കാരണമാകുന്നു.
അത്താഴം വൈകിയാൽ
രാത്രി വൈകി ഭക്ഷണം കഴിച്ച ശേഷം നേരെ കിടക്കുന്നത് മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാനും ഇത് ശരീരവീക്കം വര്‍ധിക്കാനും കാരണമാകും. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ നേരത്തെയെങ്കിലും അത്താഴം കഴിച്ചിരിക്കണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ വരുന്നത് യുവാക്കൾക്കിടയിൽ ഹൃദയാഘാത സാധ്യത വർധിക്കാൻ കാരണമാകുമെന്നാണ് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
Join Our Whats App group
Post A Comment: