ഇടുക്കി: കഞ്ചാവ് മൊത്തമായി എത്തിച്ച് ചില്ലറ വിൽപ്പന നടത്തിവന്നയാളെ വണ്ടിപ്പെരിയാറ്റിൽ നിന്നും പിടികൂടി. ഇടുക്കി എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് വാളാര്‍ഡി മേല്‍പുരട്ട് ശരവണൻ പൊലീസ് പിടിയിലാകുന്നത്.
ഇയാളുടെ പക്കൽ നിന്നും രണ്ട് കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറ്റിൽ 10 ഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ശരവണനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
ശരവണനും കറുപ്പുപാലം സ്വദേശിയായ സുഹൃത്തം കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം രഹസ്യമായി ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയായിരുന്നു.
എന്നാൽ സുഹൃത്തിന്‍റെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. ശരവണന്‍റെ വീട്ടിൽ നിന്നും കഞ്ചാവും കഞ്ചാവ് അളക്കുന്നതിനുള്ള സജീകരണങ്ങളും പണം സൂക്ഷിക്കുന്നതിനുള്ള ബാഗും അടക്കം കണ്ടെത്തിയിട്ടുണ്ട്.
2019 ല്‍ കുമളി പൊലീസ് സ്റ്റേഷനില്‍ കൊലപാതക കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാളുകളായി ഇയാൾ തോട്ടം മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ സഹായികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Join Our Whats App group
Post A Comment: