കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച്ച തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി. ഇന്ന് (സെപ്- 30) മുതൽ ഒക്റ്റോബർ രണ്ട് വരെയാണ് അവധി. 30ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് - മഹാനവമി, ഒക്ടോബര്‍ രണ്ട് - ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.
ദൂരയാത്ര ചെയ്യുന്നവര്‍ എടിഎമ്മില്‍ നിന്ന് ആവശ്യത്തിന് പണം കൈയില്‍ കരുതുന്നതും നന്നാവും. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് തടസമില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.
ബുധനാഴ്ച ഡ്രൈ ഡേയും വ്യാഴാഴ്ച ഗാന്ധിജയന്തിയും ആയതിനാല്‍ രണ്ടു ദിവസം മദ്യ വില്‍പ്പനശാലകളും പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധിയായിരിക്കും. അര്‍ധവാര്‍ഷിക സ്റ്റോക്കെടുപ്പ് ആയതിനാല്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാകും ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം.
Join Our Whats App group
Post A Comment: