ഇടുക്കി: കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് തമിഴ്നാട് സ്വദേശിയുടെ കാലിന് ഗുരുതര പരുക്ക്. കുമളി ബസ് സ്റ്റാന്‍റിൽ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം.
തമിഴ്നാട്ടിലെ മധുരയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ് കുമളി ബസ് സ്റ്റാന്‍റിലേക്ക് പ്രവേശിക്കവെ തമിഴ്നാട് സ്വദേശി രാസു ബസിനടിയിൽ അകപ്പെടുകയായിരുന്നു.
ബസിനു മുന്നിലൂടെ കടന്നു പോയ രാസുവിനെ ഡ്രൈവർ കാണാതെ ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇയാളുടെ കാലിലൂടെ ബസ് കയറിയിറങ്ങി.
മുട്ടിന് താഴെ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ബസ് ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിവരം ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് ഭർത്താവ്. കൊല്ലം പുനലൂരിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭര്‍ത്താവിന്‍റെ ശല്യം കാരണം ശാലിനി അമ്മയോടൊപ്പമാണ് താമസം. ഒരു സ്‌കൂളില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.
രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. ഈ സമയത്ത് ശാലിനിയുടെ കൂടെ രണ്ടു മക്കളില്‍ ഒരാള്‍ ഉണ്ടായിരുന്നു. കുട്ടി നിലവിളിച്ചതോടെ പരിസരവാസികള്‍ ഓടിയെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
ഞാന്‍ എന്‍റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിന്‍റെ കാരണം വീട്ടില്‍ ഇരുന്ന സ്വര്‍ണം എടുത്ത് പണയം വെച്ചതും ഞാന്‍ പറഞ്ഞതു പോലെ കേള്‍ക്കാതെ ഇരുന്നതുമാണ്. എനിക്ക് രണ്ട് മക്കളാണ്. ഒരാള്‍ ക്യാന്‍സര്‍ രോഗിയാണ്. അവള്‍ക്ക് ആഢംബര ജീവിതം നയിക്കണം.
അതുകൊണ്ട് അവള്‍ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ധിക്കാരകരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തായി മാറിമാറി പോകുന്നു. അതിന്‍റെ ആവശ്യം എന്‍റെ ഭാര്യക്കില്ല- എന്നും പ്രതി ഫേസ് ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
Post A Comment: