തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
നിലവില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ് ആക്ട് പ്രകാരം പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച പൊതുഅവധി ആയിരിക്കും.
നിയമസഭ നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അന്നേ ദിവസം ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Join Our Whats App group
Post A Comment: