ബംഗളൂരു: പൊതുഇടങ്ങളിൽ എങ്ങനെ പെരുമാറണമെന്ന വിഷയത്തിൽ ഇന്ത്യക്കാർ അൽപ്പം പിന്നിലാണെന്ന വിമർശനം പലപ്പോഴും ഉയർന്ന് കേൾക്കാറുണ്ട്. ഇപ്പോൾ ഇതിനെ സാധൂകരിക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു റെയിൽവെ കംപാർട്ട്മെന്‍റിൽ അടിവസ്ത്രം ഉണക്കാൻ ഇട്ടിരിക്കുന്ന ചിത്രമാണിത്.
റെഡിറ്റിലാണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതോടെ സംഭവത്തിൽ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ബംഗളൂരു- ജെയ്‌പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവമെന്നാണ് വിവരം. ട്രെയിനിലെ യാത്രക്കാരനാണ് തന്‍റെ അടിവസ്ത്രം ബെർത്തിനു മുകളിൽ ഉണക്കാനിട്ടത്.
ഇത് ഇന്ത്യൻ റെയിൽവെയിൽ മാത്രം എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. രാവിലെ 10 മണിയോടെ ബംഗളൂരു- ജെയ്‌പൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്- എനിക്ക് എസി കോച്ച് ലഭിച്ചില്ല, പക്ഷേ സൗജന്യ ലോൺഡ്രി സേവനം ലഭിച്ചു- ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
ചിത്രം വൈറലായതോടെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കു എന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്. വിദേശ രാജ്യങ്ങളിലെ ആളുകളെ കണ്ട് പഠിക്കണമെന്നും പലരും ചൂണ്ടിക്കാട്ടി.
Join Our Whats App group
Post A Comment: