ഇടുക്കി: അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയ്ക്ക് പിന്നാലെ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിൽ അപകട പരമ്പര. പുളിയൻമലയിൽ അധ്യാപകൻ ബൈക്ക് അപകടത്തിൽ മരിച്ചതുൾപ്പെടെ ഒട്ടേറെ അപകടങ്ങളാണ് വ്യാഴാഴ്ച്ച ഹൈറേഞ്ചിലുണ്ടായത്.
കുമളി മുരിക്കടി സ്വദേശിയും പുളിയൻമല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്‌സ് പി. ഷിബു ( 24 ) ആണ് വ്യാഴാഴ്ച രാവിലെ 8.15 ഓടെ പുളിയൻമല -തൊടുപുഴ റോഡിൽ പുളിയൻമല കമ്പനിപ്പടിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
ശങ്കരഗിരിയിൽ പിക് അപ് മറിഞ്ഞ് പശു ചത്തു
ചെങ്കര ശങ്കരഗിരി വളവില്‍ പിക്കപ്പ് വാഹനം മറിഞ്ഞ് പശു ചത്തു. വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരനും ഡ്രൈവറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സമീപത്ത് മേഞ്ഞിരുന്ന പശുവിന് മുകളിലേക്കാണ് പിക്കപ്പ് വീണത്. പശു തല്‍ക്ഷണംചത്തു.കുത്ത് ഇറക്കവും വളവും ഉള്ള ഇവിടെ നടക്കുന്ന ഏഴാമത്തെ അപകടമാണിത്.
കെ.എസ്.ആര്‍.ടി.സിയും പിക്കപ്പും കൂട്ടിയിടിച്ചു
മുറിഞ്ഞപുഴക്ക് സമീപം കെ.എസ്.ആര്‍.ടി.സിയും പിക്കപ്പും കൂട്ടിയിടിച്ചു. ആര്‍ക്കും പരുക്കില്ല. ഉച്ചകഴിഞ്ഞ് നാലിനാണ് അപകടം. പൊന്‍കുന്നത്തു നിന്ന് കണയങ്കവയലിനു പോയ ബസും മുണ്ടക്കയം ഭാഗത്തേക്ക് പോയ പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയും മൂടല്‍ മഞ്ഞുമാണ് അപകട കാരണം.
ജീപ്പ് മറിഞ്ഞ് 16 തൊഴിലാളികൾക്ക് പരുക്ക്
തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളുമായെത്തിയ ജീപ്പ് മറിഞ്ഞ് 16 പേർക്ക് പരുക്കേറ്റു. താന്നിമൂട്- കോമ്പയാര്‍ റോഡില്‍ നിന്നും വാസുകുട്ടന്‍പാറ റോഡിലേക്കുള്ള കയറ്റത്തിലാണ് അപകടം നടന്നത്.
തൊഴിലാളികളെ കുത്തി നിറച്ചെത്തിയ വാഹനം കയറ്റത്തില്‍ നിന്നു പോകുകയും മുന്നോട്ട് എടുക്കുവാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകുത്തനെ മറിയുകയുമായിരുന്നു.
ഓട്ടോറിക്ഷ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്
ഉപ്പുതറ - വളകോട് റൂട്ടില്‍ മാക്കപ്പതാല്‍ സെന്‍റ് തോമസ് പള്ളിയ്ക്കു സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഏഴ് പേർക്ക് പരുക്ക്. പൊരികണ്ണി പുതിയ വീട്ടില്‍ സ്റ്റാലിന്‍, ഭാര്യ ബിന്ദു, പൊരികണ്ണി സ്വദേശികളായ ഉഷ, നബീസ, എലിസബത്ത്, ഓമന, അജിത എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സ്റ്റാലിനാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. വളകോട്ടില്‍ നിന്ന് സ്ത്രീ തൊഴിലാളികളുമായി ഉപ്പുതറയിലേയ്ക്ക് വരുന്നതിനിടെ നിയന്ത്രണം നഷ്ടമായി തിട്ടയിലിടിച്ച് മറിയുകയായിരുന്നു.
Join Our Whats App group
Post A Comment: