തിരുവനന്തപുരം: കോവളത്ത് ടെറസിനു മുകളിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോവളം സ്വദേശി രാജേന്ദ്രനെയാണ് ബന്ധുവീട്ടിലെ ടെറസിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ അയൽവാസി രാജീവിനെ കേസിൽ അറസ്റ്റ് ചെയ്‌തു. അമ്മയുമായി ഇയാൾക്ക് അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. രാജേന്ദ്രൻ പാചക തൊഴിലാളിയാണ്.
17നാണ് രാജേന്ദ്രനെ ബന്ധുവീട്ടിലെ ടെറസിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
അഞ്ച് വർഷത്തോളമായി രാജേന്ദ്രനോട് വൈരാഗ്യമുണ്ടായിരുന്നതായി പ്രതി പറഞ്ഞു. സംഭവ ദിവസം രാജേന്ദ്രൻ രാജീവിന്‍റെ വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കിയിരുന്നു. സംഘർഷത്തിൽ അമ്മയുടെ കൈക്ക് പരുക്കേറ്റു. തുടർന്ന് താമസിച്ചിരുന്ന ബന്ധുവീട്ടിലേക്ക് മടങ്ങി.
ഇവിടെ ടെറസിലിരിക്കവെ രാജീവ് ഇവിടെയെത്തി. തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും കൊലപാതകത്തിലേക്ക് നീങ്ങുകയുമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ടെറസിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
Join Our Whats App group
Post A Comment: