കാസർകോട്: ഓട്ടോറിക്ഷ അപകടത്തിൽ കുട്ടികൾക്ക് പരുക്കേറ്റതിനു പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർ ആസിഡ് കുടിച്ചു ജീവനൊടുക്കി. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്.
ഇന്നലെ വൈകിട്ടാണ് ബേത്തൂർപാറയിൽ നിന്നും പള്ളഞ്ചിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിൽ നിയന്ത്രണം വിട്ടു വന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഓട്ടോറിക്ഷ മറിയുകയും ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. ബേത്തൂർപാറ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.
ഇതിനു പിന്നാലെ അനീഷ് ആളൊഴിഞ്ഞ പ്രദേശത്തെത്തി ആസിഡ് കുടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണയാണ് ഭാര്യ. മക്കൾ നീരജും ആരവും.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ബസുകൾ കൂട്ടിയുരസി വിദ്യാർഥിയുടെ കൈവിരൽ അറ്റു
മലപ്പുറം: സ്വകാര്യ ബസുകൾക്കിടയിൽപെട്ട് എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ അറ്റു. മലപ്പുറം തിരൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നിറമരുതൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തില്‍ വിരല്‍ നഷ്ടമായത്.
രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ബേസില്‍ യാത്രചെയ്യവെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മില്‍ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിന്‍റെ വിരല്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.
പരുക്കേറ്റ ഷഹനാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിലും എത്തിച്ചെങ്കിലും വിരല്‍ തുന്നിച്ചേര്‍ക്കാനായില്ല. മറ്റു നാലു വിരലുകള്‍ക്കും സാരമായി പരുക്കുപറ്റി. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
Post A Comment: