ഇടുക്കി: പൈനാവ് എഞ്ചിനീയറിങ് കോളെജിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കണ്ണൂർ സ്വദേശി ധീരജാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരു പ്രവർത്തകന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കുത്തിയത് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിലാണ് കത്തിക്കുത്തുണ്ടായത്. കോളെജിനു പുറത്തു നിന്നുള്ളവർ എത്തിയാണ് സംഘർഷമുണ്ടാക്കിയതെന്നും ആക്ഷേപമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
കേരളത്തെ ഞെട്ടിച്ച് ന്യൂജൻ പെൺവാണിഭം
കോട്ടയം: ഭാര്യമാരെയും ഭർത്താക്കൻമാരെയും പരസ്‌പരം കൈമാറി ലൈംഗിക സംതൃപ്‌തി നേടുന്ന സംഘം പിടിയിലായതോടെ പുറത്തു വരുന്നത് ന്യൂജൻ പെൺവാണിഭത്തിന്‍റെ പുതിയ കഥകൾ. കോട്ടയം കറുകച്ചാൽ കേന്ദ്രീകരിച്ച് നടന്നു വന്ന അനാശ്യാസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആറോളം പേർ അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ഫാമിലി ഗെറ്റ് ടുഗദർ എന്ന പേരിൽ സംഘടിപ്പിക്കുന്ന കൂടി ചേരലുകൾക്കിടെ മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് കേരളത്തിൽ നടക്കുന്ന ന്യൂജൻ സെക്‌സ് റാക്കറ്റിനെ സംബന്ധിച്ച് പൊലീസിനു വിവരം ലഭിക്കുന്നത്. നാലോളം പേർക്കൊപ്പം കിടക്കാൻ ഭർത്താവ് നിർബന്ധിച്ചെന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഫെയ്‌സ് ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ ഇത്തരത്തിൽ പങ്കാളികളെ കൈമാറുന്ന 15 ലേറെ ഗ്രൂപ്പുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിൽ ഉന്നതരായ ഡോക്‌ടർ ദമ്പതികൾ അടക്കമുള്ള ആയിരക്കണക്കിനു പേരാണ് ഗ്രൂപ്പുകളിൽ അംഗങ്ങളായിട്ടുള്ളത്.
ആരും സംശയിക്കാത്ത രീതിയിലും വലിയ പണച്ചെലവില്ലാത്ത രീതിയിലും ലൈംഗിക സംതൃപ്‌തി നേടുന്നതാണ് സംഘത്തിന്‍റെ രീതി.
പങ്കാളികളെ കൈമാറാൻ സന്നദ്ധതയുള്ളവർ ഗ്രൂപ്പിലൂടെ ഒന്നിക്കും. ഇത്തരത്തിൽ ഒന്നോ, രണ്ടോ കുടുംബങ്ങൾ ചേർന്നു കഴിയുമ്പോൾ ഇവർ ഗെറ്റ് ടുഗദർ പ്ലാൻ ചെയ്യും. പരസ്‌പരം പരിചയമില്ലാത്ത കുടുംബങ്ങളായിരിക്കും ഇത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ പരിചയം സ്ഥാപിക്കുകയും പരസ്‌പരം കൂട്ടാകുകയും ചെയ്യും.
തുടർന്നാണ് ഗെറ്റ് ടുഗദറിനായി തയാറെടുക്കുന്നത്. കൈമാറ്റത്തിനു മുമ്പ് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി ഒന്നു രണ്ടു വട്ടം കാണുന്നതിനും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ കണ്ട് പങ്കാളികളെ പരസ്‌പരം ഇഷ്‌ടപ്പെട്ടാൽ കൈമാറ്റത്തിനുള്ള നീക്കങ്ങളായി. ഹോട്ടലുകളിലും റിസോർട്ടുകളിലും റെയ്‌ഡ് ഭീതിയുള്ളതിനാൽ കൂട്ടത്തിൽ ഒരാളുടെ വീട് തന്നെയായിരിക്കും കൈമാറ്റത്തിനായി തെരഞ്ഞെടുക്കുന്നത്.
മറ്റ് ബന്ധുക്കൾ ഇല്ലാത്ത വീടുകളിൽ ഫാമിലി ഗെറ്റ് ടുഗദർ എന്ന പേരിൽ സംഘമിക്കുകയാണ് രീതി. ഇങ്ങനെ വരുമ്പോൾ കുട്ടികളെയും ഒപ്പം കരുതാറുണ്ട്. അയൽവാസികൾക്കും മറ്റുള്ളവർക്കും സംശയം തോന്നാതിരിക്കുന്നതിനാണ് കുട്ടികളെയും ഒപ്പം കൂട്ടുന്നത്. തുടർന്ന് രാത്രിയിൽ കുട്ടികളെ എല്ലാവരെയും ഒരു മുറിയിൽ ഉറക്കി കിടത്തിയ ശേഷമായിരിക്കും പങ്കാളികൾ പരസ്‌പരം ലൈംഗിക വേഴ്‌ച്ചയിലേക്ക് കടക്കുന്നത്.
രണ്ടോ മൂന്നോ ഫാമിലി മാത്രമേ ഒരുമിച്ച് ഒരേ സമയം കൂടാറുള്ളു. മുൻ ധാരണ പ്രകാരം ഇഷ്‌ടമുള്ള ഇണയോടൊപ്പം ഇവർ ഓരോ റൂമിലേക്ക് പോകും. സ്വയം സന്നദ്ധരായി വരുന്ന ഭാര്യമാരും ഇക്കൂട്ടത്തിൽ ഉണ്ടെങ്കിലും മറ്റു ചിലർ ഭർത്താവിന്‍റെ ഭീഷണിയെ തുടർന്നും മറ്റുമാണ് ഇത്തരം ഗെറ്റ് ടുഗദറിലേക്ക് വരുന്നത്. ഒരു രാത്രി തന്നെ ഒന്നിലധികം തവണ ബന്ധപ്പെടുന്നതും അർധാരാത്രിയിൽ വീണ്ടും പങ്കാളികളെ കൈമാറുന്നതും ഇവരുടെ രീതിയാണ്.
തൊട്ടപ്പുറത്തെ മുറിയിൽ കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനാൽ ശബ്‌ദം പുറത്തു കേൾക്കാതിരിക്കാൻ ഉയർന്ന ശബ്‌ദത്തിൽ മ്യൂസിക് വക്കുകയോ, ടിവി പ്ലേ ചെയ്യുകയോ ചെയ്യാറുണ്ടെന്നും വിവരമുണ്ട്. രാവിലെ ആയാൽ ഒന്നും സംഭവിക്കാത്തതുപോലെ എല്ലാവരും അവരവരുടെ കുടുംബത്തോടൊപ്പം സ്ഥലം വിടുന്നതാണ് രീതി. ഒരു ഗെറ്റ് ടുഗദർ കഴിഞ്ഞാൽ വീണ്ടും മറ്റു പങ്കാളികൾക്കൊപ്പം ലൈംഗിക വേഴ്‌ച്ച നടത്തുന്നതിനായി ഇതേ സംഘം വീണ്ടും കൂടിചേരാറുണ്ട്.
അതേസമയം ക്രൂരമായ പീഡനങ്ങളും പ്രകൃതി വിരുദ്ധ ലൈംഗികതയുമടക്കം പല വൈകൃതങ്ങളും ഇതിനു പിന്നിൽ നടക്കുന്നുണ്ടെന്നും വിവരമുണ്ട്. അർധരാത്രിയിൽ പീഡനം സഹിക്കവയ്യാതെ സ്ത്രീകൾ ഗെറ്റ് ടുഗദർ ക്യാൻസൽ ചെയ്യാൻ നിർബന്ധിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
Post A Comment: